പാലാ: എംജി യൂണിവേഴ്സിറ്റി 2025-26 ഡിഗ്രി പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥിനികളെ അനുമോദിക്കുന്നതിനായി പാലാ അല്‍ഫോന്‍സ കോളജില്‍ ടോപ്പേഴ്സ് ഡേ ആഘോഷിച്ചു. കോളജ് ഓഡിറ്റോറിയത്തില്‍ ഇന്നലെ നടന്ന സമ്മേളനത്തില്‍ കോളജ് മാനേജര്‍ മോണ്‍. ജോസഫ് കണിയോടിക്കല്‍ അധ്യക്ഷത വഹിച്ചു. ദീപിക ഡൽഹി ബ്യൂറോ ചീഫും നാഷണൽ അഫയേഴ്സ് എഡിറ്ററുമായ ജോര്‍ജ് കള്ളിവയലില്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. മിനിമോള്‍ മാത്യു, വൈസ് പ്രിന്‍സിപ്പല്‍മാരായ സിസ്റ്റര്‍ ഡോ. മഞ്ജു എലിസബത്ത് കുരുവിള, മഞ്ജു ജോസ്, ബര്‍സാര്‍ ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍ എന്നിവര്‍ പ്രസംഗിച്ചു.
എംജി യൂണിവേഴ്സിറ്റി പരീക്ഷയില്‍ 28 റാങ്കുകളും മൂന്ന് എസ് ഗ്രേഡുകളും 29 എ പ്ലസുകളും ഉള്‍പ്പെടെ മികച്ച നേട്ടം കൈവരിച്ച വിദ്യാര്‍ഥിനികളെ ചടങ്ങില്‍ ആദരിച്ചു. പാര്‍ട്ട് ടൈം ജോലികളിലൂടെയും സംരംഭകത്വ പ്രവര്‍ത്തനങ്ങളിലൂടെയും സ്വയംപര്യാപ്തതയുടെ മാതൃക സൃഷ്ടിച്ച വിദ്യാര്‍ഥിനികളെയും ചടങ്ങില്‍ പ്രത്യേകം ആദരിച്ചു. വിജയികളായ വിദ്യാര്‍ഥിനികള്‍ക്ക് ഉപഹാരങ്ങളും മെമന്റോകളും വിതരണം ചെയ്തു.
Tags : Alphonsa College Nattuvishesham District News