x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യ​വ​സാ​യ യൂ​ണി​റ്റു​ക​ൾ​ക്ക് പ്ര​ത്യേ​ക വാ​യ്പ പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണം

വെബ് ഡെസ്ക്
Published: August 12, 2026 12:38 AM IST | Updated: August 12, 2026 12:38 AM IST

ക​ണ്ണൂ​ര്‍: വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ർ​ന്ന് നാ​ശ​ന​ഷ്ട​ങ്ങ​ൾ നേ​രി​ട്ട വ്യ​വ​സാ​യ യൂ​ണി​റ്റു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് പ്ര​ത്യേ​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വാ​യ്പ​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് സ്മോ​ൾ സ്കെ​യി​ൽ ഇ​ൻ​ഡ​സ്ട്രീ​സ് അ​സോ​സി​യേ​ഷ​ൻ (കെ​എ​സ്എ​സ്ഐ​എ) ക​ണ്ണൂ​ർ ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ചേം​ബ​ർ​ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ളം ജി​ല്ലാ ക​ള​ക്ട​ർ പി. ​വി​ഷ്ണു​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി. ​അ​ബ്ദു​ൾ ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ല​യി​ൽ വ്യ​വ​സാ​യ ഇ​ട​നാ​ഴി സ്ഥാ​പി​ക്കു​ക, വ്യ​വ​സാ​യി​ക​ള്‍​ക്ക് സ​ബ്‌​സി​ഡി തു​ക​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ക, ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ന് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ക, നാ​ടു​കാ​ണി കി​ൻ​ഫ്ര പാ​ർ​ക്കി​ൽ 110 കെ​വി. സ​ബ് സ്റ്റേ​ഷ​ൻ സ്ഥാ​പി​ക്കു​ക, ധ​ര്‍​മ​ശാ​ല​യി​ല്‍ അ​ഗ്നി​ര​ക്ഷാ നി​ല​യം സ്ഥാ​പി​ക്കു​ക എ​ന്നീ കാ​ര്യ​ങ്ങ​ൾ പ്ര​മേ​യ​ത്തി​ലൂ​ടെ സ​ർ​ക്കാ​രി​നോ​ട് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

ഡി​എ​ഫ്ഒ കെ. ​സ​ജി, ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ കെ.​എ​സ്. അ​ജി​മോ​ന്‍, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് സീ​നി​യ​ര്‍ എ​ന്‍​വ​യോ​ണ്‍​മെ​ന്‍റ​ൽ എ​ൻ​ജി​നി​യ​ര്‍ സൗ​മ ഹ​മീ​ദ്, എ​ല്‍​എ​സ്ജി ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ പി.​എം. ധ​നേ​ഷ്, കെ​എ​സ്ഇ​ബി ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നി​യ​ർ പി.​കെ. ബ​ഷീ​ർ, ക​ന​റാ ബാ​ങ്ക് ഡെ​പ്യൂ​ട്ടി ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ അ​ന്‍​ഷു​മാ​ന്‍ ഡെ ​എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രു​ന്നു. ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​പി. നാ​രാ​യ​ണ​ന്‍, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സു​നി​ൽ​നാ​ഥ്, വ​നി​താ വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്. റ​ഹ്‌​മ​ത്ത്, സെ​ക്ര​ട്ട​റി കെ.​പി.​സൗ​മ്യ, താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് സി.​കെ. സു​മേ​ഷ്, എം. ​ഭാ​സ്‌​ക​ര​ന്‍, ടി. ​മു​ഹ​മ്മ​ദ്, കെ.​പി. ഫാ​റൂ​ഖ് ഹ​മീ​ദ്, കെ ​പി രാ​ജീ​വ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പ്ര​സി​ഡ​ന്‍റാ​യി സി. ​അ​ബ്ദു​ൾ ക​രീ​മീ​നെ​യും സെ​ക്ര​ട്ട​റി​യാ​യി ടി.​പി. നാ​രാ​യ​ണ​നെ​യും സ​മ്മേ​ള​നം വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്തു.

 

Tags : Nattuvishesham Districtnews special loan

Recent News

Corehub Up