തിരൂർ സെന്റ് തോമസ് ഹൈസ്കൂളിൽനിന്ന് 1973ൽ എസ്എസ്എൽസി പരീക്ഷ എഴുതിയവരുടെ സംഗമത്തിൽനിന്ന്.
തൃശൂർ: തിരൂർ സെന്റ് തോമസ് ഹൈസ്കൂളിൽനിന്ന് 53 വർഷങ്ങൾക്കുമുന്പ് പത്താംക്ലാസ് പഠിച്ചിറങ്ങിയ പൂർവവിദ്യാർഥികളുടെ സംഗമം നടത്തി. 1973ൽ എസ്എസ്എൽസി പരീക്ഷയെഴുതിവരുടെ സംഗമമാണു നടത്തിയത്.
ഹിൽവാലി ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ എഴുപതോളംപേർ പങ്കെടുത്തു. എഴുപതു വയസിനു മുകളിൽ പ്രായമുള്ളവരെ ആദരിച്ചു. അഡ്വ. പി.എസ്. ഈശ്വരൻ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് എം.കെ. ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി കെ.വി. ഓമന, ട്രഷറർ അറയ്ക്കൽ തോമസ്, സി.എ. ഫ്രാൻസിസ്, കെ.എം. ഭാസി, ഒൗസേപ്പ് ചുങ്കത്ത്, സി.വി. അന്നമ്മ എന്നിവർ പ്രസംഗിച്ചു.