കാഞ്ഞിരപ്പള്ളി മേരിക്വീൻസ് മിഷൻ ആശുപത്രിയിലെ അൾട്രാ ഫാസ്റ്റ് ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷന്റെ ഉദ്ഘാടനം മന്ത്രി റോജി എം. ജോൺ നിർവഹ
കാഞ്ഞിരപ്പള്ളി: ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനായി തൊണ്ണൂറു കിലോവാട്ട് ശക്തിയുള്ള അൾട്രാ ഫാസ്റ്റ് ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ കാഞ്ഞിരപ്പളളി മേരിക്വീൻസ് മിഷൻ ആശുപത്രി കാന്പസിൽ പ്രവർത്തനം ആരംഭിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഫാ. മാർട്ടിൻ മണ്ണനാൽ സിഎംഐ അധ്യക്ഷത വഹിച്ചു.
എം.ജെ. സെബാസ്റ്റ്യൻ എംഎൽഎ, പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ വർഗീസ്, വൈസ് പ്രസിഡന്റ് ഡയസ് കോക്കാട്ട്, വാർഡ് മെംബർ രേണുക സാബു, സിഎംഐ സെന്റ് ജോസഫ് പ്രവിശ്യയുടെ വിദ്യാഭ്യാസ കൗൺസിലർ ഫാ. ബാസ്റ്റിൻ മംഗലത്ത് സിഎംഐ, ആശുപത്രി ജോയിന്റ് ഡയറക്ടർമാരായ ഫാ. തോമസ് മതിലകത്ത് സിഎംഐ, ഫാ. ടിസൺ കോച്ചേരിൽ സിഎംഐ തുടങ്ങിയവർ പ്രസംഗിച്ചു.
മേരിക്വീൻസ് സിംഫണി റെസ്റ്ററന്റിനോട് ചേർന്നുള്ള കാർ പാർക്കിംഗ് ഏരിയയിൽ സ്ഥാപിച്ചിരിക്കുന്ന ചാർജിംഗ് സ്റ്റേഷനിൽ ഒരേ സമയം രണ്ടു വാഹനങ്ങൾ ചാർജ് ചെയ്യാമെന്ന് ആശുപത്രി ജോയിന്റ് ഡയറക്ടർ ഫാ. സിറിൾ തളിയൻ സിഎംഐ പറഞ്ഞു. പൊതുജനങ്ങൾക്കും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.
Tags : Nattuvishesham DistrictNews DeepikaNews Mary Queen's Hospital