അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനിലെ ട്രാക്കുകള്‍ ബലപ്പെടുത്തുന്ന പ്രവൃത്തിയില്‍ ഏര്‍പ്പെട്ട തൊഴിലാളികള്‍.
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ 24 കോച്ച് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിന് മുന്നോടിയായി ട്രാക്കുകള്‍ ബലപ്പെടുത്തുന്ന പ്രവൃത്തി തുടങ്ങി. ട്രെയിന്‍ സര്‍വീസ് തുടങ്ങുന്നതിന് മുന്നോടിയായാണ് പ്രവൃത്തി ഊര്‍ജിതമാക്കിയത്.
നിലവിലെ കോണ്‍ക്രീറ്റ് സ്ലീപ്പറുകള്‍ എല്ലാം മാറ്റി പുതിയ സ്ലീപ്പറുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് പുരോഗമിക്കുന്നത്. 10.51 കോടി രൂപ വിനിയോഗിച്ചാണ് സ്റ്റേഷന് നവീകരണം. കൂടുതലായും ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള പ്ലാറ്റ്ഫോം നീളം കൂട്ടാനാണ് സാധ്യത. മേലാറ്റൂര്‍, കുലുക്കല്ലൂര്‍ ക്രോസിംഗ് സ്റ്റേഷനുകള്‍ അടുത്ത മാസം സജ്ജമാകുന്നതോടെ നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയില്‍ കൂടുതല്‍ പകല്‍ ട്രെയിനുകള്‍ക്ക് സാധ്യതയുണ്ട്.
66 കിലോമീറ്റര്‍ നീളമുള്ള പാതയില്‍ നിലമ്പൂരിനും ഷൊര്‍ണൂരിനും ഇടയില്‍ അങ്ങാടിപ്പുറത്തും വാണിയമ്പലത്തും മാത്രമേ ക്രോസിംഗ് ഉണ്ടാകൂ. നിലവില്‍ സിംഗിള്‍ ലൈന്‍ മാത്രമുള്ള പാതയില്‍ ക്രോസിംഗ് സ്റ്റേഷനുകളുടെ കുറവ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരുന്നത്.
Tags : Local News Nattuvishesham Malappuram