x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യോ​ര​ത്തി​ന്‍റെ ക​ണ്ണീ​ര്‍​ചി​ത്ര​മാ​യി ആ​ങ്ങ​മൂ​ഴി​യും സീ​ത​ത്തോ​ടും

ജ​ഗീ​ഷ് ബാ​ബു
Published: September 2, 2026 11:09 PM IST | Updated: September 2, 2026 11:09 PM IST

ആ​ങ്ങ​മൂ​ഴി: പ​ത്ത​നം​തി​ട്ട ജി​ല്ല​യു​ടെ കി​ഴ​ക്ക​ന്‍ മ​ല​യോ​ര മേ​ഖ​ല​യാ​യ ചി​റ്റാ​ര്‍, സീ​ത​ത്തോ​ട്, വ​യ്യാ​റ്റു​പു​ഴ, മ​ണി​യാ​ര്‍, പേ​ഴും​പാ​റ, കോ​ട്ട​മ​ണ്‍​പാ​റ പ്ര​ദേ​ശ​ങ്ങ​ള്‍ ഒ​രു കാ​ല​ത്ത് ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ വി​ജ​യ​ഗാ​ഥ​ക​ള്‍ ര​ചി​ച്ച മ​ണ്ണാ​യി​രു​ന്നു. തി​രു​വി​താം​കൂ​റി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് വ​ന്യ​മൃ​ഗ​ങ്ങ​ളോ​ടു പൊ​രു​തി, കാ​ടു വെ​ട്ടി​ത്തെ​ളി​ച്ച് മ​ണ്ണി​ല്‍ പൊ​ന്നു വി​ള​യി​ച്ച ഒ​രു​കൂ​ട്ടം ക​ര്‍​ഷ​ക​രു​ടെ ത​ല​മു​റ​ക​ളാ​ണ് ഇ​വി​ടെ ജീ​വി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ഇ​ന്നി​വി​ടെ ജ​ന​ജീ​വി​തം തീ​ര്‍​ത്തും ഭ​യ​ത്തി​ന്‍റെ നി​ഴ​ലി​ലാ​ണ്.

ഏ​ക്ക​റു​ക​ണ​ക്കി​ന് വ​രു​ന്ന ഭൂ​മി​യു​ടെ ന​ടു​വി​ലു​ള്ള ഒ​റ്റ​പ്പെ​ട്ട വീ​ടു​ക​ളി​ല്‍ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടാ​ന്‍ ക​ഴി​യാ​തെ ക​ര്‍​ഷ​ക​ര്‍ ഭ​യ​ന്നാ​ണ് ക​ഴി​യു​ന്ന​ത്. വി​ശാ​ല​മാ​യ കൃ​ഷി​യി​ട​ങ്ങ​ള്‍​ക്ക് ചു​റ്റും സൗ​രോ​ര്‍​ജ വേ​ലി​ക​ളോ ഉ​യ​ര്‍​ന്ന മ​തി​ലു​ക​ളോ കെ​ട്ടി സം​ര​ക്ഷി​ക്കു​ക എ​ന്ന​ത് ഒ​രു സാ​ധാ​ര​ണ ക​ര്‍​ഷ​ക​ന് സാ​മ്പ​ത്തി​ക​മാ​യി അ​സാ​ധ്യ​മാ​ണ്. കാ​ട്ടു​പ​ന്നി, ആ​ന​ക്കൂ​ട്ട​ങ്ങ​ള്‍, കാ​ട്ടു​പോ​ത്ത്, പു​ലി എ​ന്നി​വ വീ​ട്ടു​മു​റ്റ​ത്ത് വ​രെ നി​ത്യ​സ​ന്ദ​ര്‍​ശ​ക​രാ​കു​ന്നു. രാ​വെ​ന്നോ പ​ക​ലെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ ഇ​വ വീ​ടു​ക​ളി​ലേ​ക്ക് പോ​ലും ത​ല​നീ​ട്ടു​ന്ന സാ​ഹ​ച​ര്യം നി​ല​വി​ല്‍ ഉ​ള്ള​പ്പോ​ള്‍ എ​ങ്ങ​നെ ത​ങ്ങ​ള്‍ സ​മാ​ധാ​ന​പ​ര​മാ​യി ഇ​വി​ടെ ജീ​വി​ക്കും എ​ന്ന ചോ​ദ്യ​മാ​ണ് ഗ്രാ​മീ​ണ ജ​ന​ത ഉ​യ​ര്‍​ത്തു​ന്ന​ത്.

വാ​ഴ, ക​പ്പ, റ​ബ​ര്‍, തെ​ങ്ങ് തു​ട​ങ്ങി​യ വി​ള​ക​ളെ​ല്ലാം കാ​ട്ടു​മൃ​ഗ​ങ്ങ​ള്‍ ന​ശി​പ്പി​ക്കു​ന്നു. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്‌​ടം സ​ഹി​ക്കാ​നാ​വാ​തെ ഭൂ​രി​ഭാ​ഗം ക​ര്‍​ഷ​ക​രും കൃ​ഷി​ക​ള്‍ പൂ​ര്‍​ണ​മാ​യും അ​വ​സാ​നി​പ്പി​ച്ചു. വ​ന്യ​മൃ​ഗശ​ല്യ​വും സാ​മ്പ​ത്തി​ക ത​ക​ര്‍​ച്ച​യും കാ​ര​ണം പു​തു​ത​ല​മു​റ മ​ല​യോ​ര ഗ്രാ​മ​ങ്ങ​ള്‍ ഉ​പേ​ക്ഷി​ച്ച് ന​ഗ​ര​ങ്ങ​ളി​ലേ​ക്കും വി​ദേ​ശ​ങ്ങ​ളി​ലേ​ക്കും ചേ​ക്കേ​റു​ക​യാ​ണ്. കി​ഴ​ക്ക​ന്‍ മേ​ഖ​ല വി​ട്ടൊ​ഴി​യാ​നാ​ണ് ആ​ളു​ക​ള്‍​ക്ക് ഇ​പ്പോ​ള്‍ താ​ത്പ​ര്യം. എ​ന്നാ​ല്‍ കൈ​വ​ശ ഭൂ​മി വി​ല കൊ​ടു​ത്തു വാ​ങ്ങാ​ന്‍ ആ​രും ത​യാ​റാ​കു​ന്നി​ല്ല. ഉ​പ​ജീ​വ​ന​മാ​ര്‍​ഗം​പോ​ലും നി​ല​ച്ച മ​ല​യോ​ര ക​ര്‍​ഷ​ക​ര്‍​ക്കു മു​മ്പി​ല്‍ ജീ​വി​തം വ​ഴി​മു​ട്ടി നി​ല്‍​ക്കു​ക​യാ​ണ്. ന​ഷ്‌​ട​പ​രി​ഹാ​രം പോ​ലും കൃ​ത്യ​മാ​യി ന​ല്‍​കാ​ന്‍ ക​ഴി​യാ​ത്ത വ​നം​വ​കു​പ്പി​ല്‍ നി​ന്നു സാ​ധാ​ര​ണ ക​ര്‍​ഷ​ക​ര്‍ കൂ​ടു​ത​ല്‍ നീ​തി​യൊ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്ന​തു​മി​ല്ല.

വ​നം​വ​കു​പ്പി​ന് ഇ​ര​ട്ട​ത്താ​പ്പ്

കാ​ടി​ന്‍റെ വി​സ്തൃ​തി കൂ​ട്ടാ​നും വ​ന്യ​ജീ​വി സം​ര​ക്ഷ​ണ​ത്തി​നു​മെ​ന്ന പേ​രി​ല്‍ മ​ല​യോ​ര അ​തി​ര്‍​ത്തി ഗ്രാ​മ​ങ്ങ​ളി​ല്‍ വ​ന​പാ​ല​ക​ര്‍ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളും ജ​ന​ങ്ങ​ളെ ഒ​ഴി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കാ​റു​ണ്ട്.
എ​ന്നാ​ല്‍ ഈ ​വ​ന​മേ​ഖ​ല​യോ​ടു ചേ​ർന്നുകി​ട​ക്കു​ന്ന ഏ​ക്ക​റു​ക​ണ​ക്കി​ന് വ​രു​ന്ന വ​ന്‍​കി​ട എ​സ്റ്റേ​റ്റു​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ പു​ല​ര്‍​ത്തു​ന്ന നി​ശ​ബ്‌​ദ​ത വ​ലി​യ ചോ​ദ്യ​ങ്ങ​ളു​യ​ര്‍​ത്തു​ന്നു. പ​തി​റ്റാ​ണ്ടു​ക​ള്‍​ക്ക് മു​ന്‍​പ് പാ​ട്ട​ത്തി​ന് ന​ല്‍​കി​യ​തും പാ​ട്ട​ക്കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തു​മാ​യ വ​ന്‍​കി​ട എ​സ്റ്റേ​റ്റു​ക​ള്‍ ഏ​റ്റെ​ടു​ക്കാ​ന്‍ ഭ​ര​ണ​കൂ​ടം ത​യാ​റാ​കു​ന്നി​ല്ല.

വ​ലി​യ തോ​ട്ട​ങ്ങ​ള്‍ പ്രാ​ദേ​ശി​ക സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ​യ്‌​ക്കോ പ​രി​സ്ഥി​തി​ക്കോ യാ​തൊ​രു ഗു​ണ​വും ചെ​യ്യു​ന്നി​ല്ല. എ​ന്നി​ട്ടും ഇ​വ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ന് പു​റ​ത്താ​ണ്. കൈ​ത​യും റ​ബ​റും ചി​ല​യി​ട​ങ്ങ​ളി​ല്‍ കൊ​ക്കോ​യും മാ​ത്രം കൃ​ഷി ചെ​യ്യു​ന്ന​വ​ര്‍ ത​ങ്ങളു​ടെ വി​ള​വ് കൂ​ട്ടാ​നാ​യി പ്ര​യോ​ഗി​ക്കു​ന്ന കീ​ട​നാ​ശി​നി​ക​ളും ജ​ന​ങ്ങ​ള്‍​ക്കും വ​ന്യ​ജീ​വി​ക​ള്‍​ക്കും ദോ​ഷ​ക​ര​മാ​കു​ന്നു​ണ്ട്. ഗ​വി പോ​ലെ​യു​ള്ള നി​ബി​ഡ വ​ന​മേ​ഖ​ല​യോ​ടു ചേ​ര്‍​ന്നുകി​ട​ക്കു​ന്ന ഇ​ത്ത​രം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ഒ​രു സെ​ന്‍റ് ഭൂ​മി​ക്കുമേ​ല്‍ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​വ​ര്‍ വ​ന്‍​കി​ട​ക്കാ​രു​ടെ സ​മ്മ​ര്‍​ദ​ങ്ങ​ള്‍​ക്കു മു​ന്നി​ല്‍ ക​ണ്ണ​ട​യ്ക്കു​ക​യാ​ണ്.

Tags : Nattuvishesham Districtnews Deepikanews Angamoozhi

Recent News

Corehub Up