x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ർ​ക്ക് യാ​ത്ര​യ​യ​പ്പ് നൽകി


Published: May 12, 2026 07:45 AM IST | Updated: May 12, 2026 07:45 AM IST

വ​ണ്ടൂ​ർ: വ​ണ്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​ങ്ക​ണ​വാ​ടി​ക​ളി​ൽനി​ന്ന് വി​ര​മി​ച്ച ജീ​വ​ന​ക്കാ​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. 50 അ​ങ്ക​ണ​വാ​ടി കു​ട്ടി​ക​ളു​ടെ തൂ​ക്കം പ​രി​ശോ​ധി​ക്കു​ന്ന വെ​യിം​ഗ് സ്കെ​യി​ൽ വി​ത​ര​ണ​വും ന​ട​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. ഷം​സു​ദ്ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഈ ​വ​ർ​ഷം വി​ര​മി​ച്ച ഏ​ഴ് അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്.

2026-27 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 85,000 രൂ​പ ചെ​ല​വി​ലാ​ണ് വെ​യിം​ഗ് സ്കെ​യി​ൽ സം​വി​ധാ​നം ല​ഭ്യ​മാ​ക്കി​യ​ത്. വൈ​സ്പ്ര​സി​ഡ​ന്‍റ് അ​ജീ​ന സി​യാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ സി.​ടി ഷാ​ഹു​ൽ​ഹ​മീ​ദ്, നി​ശാ മാ​ധ​വ​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഇ. ​മു​ഹ​മ്മ​ദ് കു​ഞ്ഞി, സ​ലാം, സി.​ടി. ചെ​റി, കെ.​വി. സി​ന്ധു, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി എം.​പി. ഹ​രി​ഷ്, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ വൈ​സ​ർ എം. ​അ​ബി​നി​ധ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham Anganwadi workers

Recent News

Corehub Up