x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പേ​രാ​മ്പ്ര ബൈ​പാ​സി​ല്‍ വീ​ണ്ടും അ​പ​ക​ടം

വെബ് ഡെസ്ക്
Published: July 25, 2026 12:17 AM IST | Updated: July 25, 2026 12:17 AM IST

ഇ​ന്ന​ലെ രാ​വി​ലെ പേ​രാ​മ്പ്ര ബൈ​പാ​സി​ൽ പി​ക്ക​പ്പ് വാ​നും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ താ​ഴ്ച​യി​ലേ​ക്ക് പ​തി​ച്ച സ്കൂ​ട്ട​ർ വൃ​ത്ത​ത്തി​ൽ.

പി​ക്ക​പ്പ് വാ​നും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് നാ​ല് പേ​ർ​ക്ക് പ​രി​ക്ക്

പേ​രാ​മ്പ്ര: നി​ര​ന്ത​രം അ​പ​ക​ട​മു​ണ്ടാ​വു​ന്ന പേ​രാ​മ്പ്ര ബൈ​പാ​സി​ല്‍ ഇ​ന്ന​ലെ വീ​ണ്ടും അ​പ​ക​ടം. പൈ​തോ​ത്ത് റോ​ഡ് ജം​ഗ്ഷ​ന് സ​മീ​പം രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് പി​ക്ക​പ്പ് വാ​നും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍ നാ​ല് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. കൂ​ത്താ​ളി ഞാ​റ​ക്കാ​ട്ട് സ്വ​ദേ​ശി സ​രി​ന്‍ (18), കോ​ടേ​രി​ച്ചാ​ല്‍ സ്വ​ദേ​ശി ദി​ജീ​ഷ് (40), കൂ​വ്വ​പ്പൊ​യി​ല്‍ സ്വ​ദേ​ശി ബി​ജു (40), ക​ല്‍​പ്പ​ത്തൂ​ര്‍ സ്വ​ദേ​ശി രാ​ജേ​ഷ് (42) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രെ പേ​രാ​മ്പ്ര സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി. ഇ​തി​ല്‍ സാ​ര​മാ​യി പ​രി​ക്കേ​റ്റ സ​രി​ന്‍, ദി​ജീ​ഷ്, ബി​ജു എ​ന്നി​വ​രെ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ക​ക്കാ​ട് ഭാ​ഗ​ത്ത് നി​ന്ന് ക​ല്ലോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ഇ​രു വാ​ഹ​ന​ങ്ങ​ളും. മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡ് ന​ന​ഞ്ഞി​രു​ന്നു. തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട വാ​നും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ സ്‌​കൂ​ട്ട​ര്‍ റോ​ഡി​ല്‍ നി​ന്ന് തെ​റി​ച്ച് ഏ​ക​ദേ​ശം പ​ത്ത​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്ക് വീ​ണു. വ​ലി​യ ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ര്‍ ഉ​ട​ന്‍ ര​ക്ഷാ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി.

അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട വാ​ന്‍ സ​മീ​പ​ത്തെ ഒ​രു പ​ര​സ്യ ബോ​ര്‍​ഡി​ല്‍ ഇ​ടി​ച്ച് നി​ന്ന​തി​നാ​ലാ​ണ് താ​ഴ്ച​യി​ലേ​ക്ക് മ​റി​യാ​തി​രു​ന്ന​ത്. ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ വ​ലി​യ ദു​ര​ന്തം സം​ഭ​വി​ക്കു​മാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. പേ​രാ​മ്പ്ര പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. ക്ര​യി​ന്‍ ഉ​പ​യോ​ഗി​ച്ച് ഇ​രു വാ​ഹ​ന​ങ്ങ​ളും പു​റ​ത്തെ​ടു​ത്തു. നി​ര​ന്ത​രം അ​പ​ക​ട​ങ്ങ​ള്‍ ന​ട​ക്കു​ന്ന പേ​രാ​മ്പ്ര ബൈ​പാ​സി​ല്‍ അ​ടി​യ​ന്ത​ര​മാ​യി ശാ​സ്ത്രീ​യ​മാ​യ സു​ര​ക്ഷാ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം അ​ധി​കൃ​ത​ർ ഇ​നി​യെ​ങ്കി​ലും ചെ​വി​ക്കൊ​ള്ള​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham DistrictNews DeepikaNews accident

Recent News

Corehub Up