വൈസ്മെൻസ് ക്ലബ്ബിന്റെ ലഹരിവിരുദ്ധ പരിപാടി ഡോ. വി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു.
പൊൻകുന്നം: വൈസ്മെൻസ് ക്ലബ്ബിന്റെ ലഹരിവിരുദ്ധ പരിപാടിയായ "സേ നോ ടു ഡ്രഗ്സ്' പൊൻകുന്നം ഗവൺമെന്റ് ഹൈസ്കൂളിൽ എൻഎസ്എസ് യൂണിറ്റിന്റെ സഹകരണത്തോടെ നടത്തി. സെൻട്രൽ ട്രാവൻകൂർ റീജൺ സോൺ രണ്ട് റീജൺ ഡയറക്ടർ ഡോ. വി. രാജേഷ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ശ്രീകാന്ത് എസ്. ബാബു അധ്യക്ഷത വഹിച്ചു.
എക്സൈസ് ജില്ലാ കോ-ഓർഡിനേറ്റർ ബെന്നി സെബാസ്റ്റ്യൻ ലഹരിവിരുദ്ധ സന്ദേശം നൽകി. "റോഡ് സുരക്ഷയും ലഹരി ഉപയോഗവും' എന്ന വിഷയത്തിൽ എഎംവിഐ ടിനേഷ് മോൻ ക്ലാസ് നയിച്ചു. ക്ലബ് സെക്രട്ടറി സജേഷ്കുമാർ, പ്രിൻസിപ്പൽ എം.എച്ച്. നിയാസ്, പ്രഥമാധ്യാപിക എം.സി. രജനി, ദേവലക്ഷ്മി, ജിയോമോൻ, കെ.എസ്. ഗോപിനാഥ് പിള്ള, തോമസ് ജോർജ്, പി. രാജീവ്, പി.ജെ. കറിയാച്ചൻ, ജോസഫ് തോമസ്, കൈലാസ് സേട്ടു, കാർത്തിക ശ്രീകാന്ത്, അമ്മിണിക്കുട്ടിയമ്മ, സിസിമോൾ തോമസ്, രാജി സജേഷ് എന്നിവർ പ്രസംഗിച്ചു.
Tags : Anti-alcohol nattuvishesham local news