പാറശാല: ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് ഉദയന്‍കുളങ്ങര സെന്റ് മേരീസ് പള്ളിയിൽ കെഎല്‍സിഡബ്ല്യൂഎയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധദിന ഫ്ലാഷ് മോബ് നടത്തി. ഇടവക വികാരി രതീഷ് മാര്‍ക്കോസ്, മദര്‍ സുപ്പീരിയര്‍ സിസ്റ്റർ അരുണാ മേരി, സിസ്റ്റര്‍ ആദിത്യ മേരി, ബിസിസി കോ-ഓർഡിനേറ്റര്‍ തങ്കന്, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി കല, അല്മായ സെക്രട്ടറി സാബു, കെഎല്‍സിഡബ്ല്യൂഎ പ്രസിഡന്റ് പുഷ്പലത, വൈസ് പ്രസിഡന്റ് അനിത പ്രിന്‍സ്, സെക്രട്ടറി വെര്‍ജിന്‍ മേരി, ജോയിന്റ് സെക്രട്ടറി ബീന, ട്രഷറര്‍ ശ്രീരാജം എന്നിവര്‍ പങ്കെടുത്തു.