കുന്നത്തൂർ ജ്ഞാനോദയ വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുമോദന സമ്മേളനത്തിൽ യംഗ് ഇന്നോവേറ്റേഴ്സ് 2026 സംസ്ഥാന അവാർഡും ഡോ. രവി പി
പയ്യാവൂർ: യംഗ് ഇന്നോവേറ്റേഴ്സ് 2026 സംസ്ഥാന അവാർഡും ഡോ. രവി പിള്ള അക്കാദമിക് സ്കോളർഷിപ്പും നേടി മലയോരമണ്ണിന്റെ അഭിമാന താരമായ ഡോൺ റോയ് മൂന്നുപ്ലാക്കലിനെയും പയ്യാവൂർ പഞ്ചായത്തിൽ കുന്നത്തൂർ മേഖലയിലെ വാർഡുകളെ പ്രതിനിധീകരിക്കുന്ന പഞ്ചായത്തംഗങ്ങളായ സിന്ധു രവി, മിനി മനോജ്, ജെയിംസ് തുരുത്തേൽ എന്നിവരെയും കുന്നത്തൂർ ജ്ഞാനോദയ വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.
വായനശാലാ ഹാളിൽ നടന്ന അനുമോദന സമ്മേളനം പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ലിജു ജേക്കബ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.ബി. ജോസ് ആമുഖ പ്രഭാഷണവും പൈസക്കരി സെന്റ് മേരീസ് യുപി സ്കൂൾ മുഖ്യാധ്യാപകൻ സോജൻ ജോർജ് പെരുമ്പാട്ട് മുഖ്യപ്രഭാഷണവും നടത്തി. കുഞ്ഞിപ്പറമ്പ് എഡിഎസ് ചെയർപേഴ്സൺ ഐ.ടി. അജിത, വായനശാല ലൈബ്രേറിയൻ കെ.ജെ. ജോണി എന്നിവർ പ്രസംഗിച്ചു. ഡോൺ റോയ് മൂന്നുപ്ലാക്കൽ, പയ്യാവൂർ പഞ്ചായത്ത് വാർഡ് അംഗങ്ങളായ സിന്ധു രവി, മിനി മനോജ്, ജെയിംസ് തുരുത്തേൽ എന്നിവർ മറുപടി പ്രസംഗവും നടത്തി.