x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​യിം​സ് സ്വ​പ്നം വീ​ണ്ടും പ​ങ്കു​വ​ച്ച് അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ മ​ട​ങ്ങി

വെബ് ഡെസ്ക്
Published: September 17, 2026 03:52 AM IST | Updated: September 17, 2026 03:52 AM IST

ജി​ല്ല​യി​ൽ എ​യിം​സ് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി ന​ട​ത്തി​യ സ​ർ​വേ​യു​ടെ വീ​ഡി​യോ​യു​മാ​യി അ​ർ‌​ജു​ൻ പാ​ണ്ഡ്യ​ൻ പ​ങ്കു​വ​ച്ച ഫേ​സ്ബു​ക്ക് പോ​സ്റ്റ്.

കാ​സ​ർ​ഗോ​ഡ്: എ​യിം​സ് അ​നു​വ​ദി​ച്ചു​കി​ട്ടു​ന്ന​തി​നാ​യു​ള്ള കാ​സ​ർ​ഗോ​ഡി​ന്‍റെ പ്ര​യ​ത്ന​ത്തെ ഒ​രി​ക്ക​ൽ​കൂ​ടി അ​ട​യാ​ള​പ്പെ​ടു​ത്തി​യാ​ണ് അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ ജി​ല്ലാ ക​ള​ക്ട​ർ സ്ഥാ​ന​മൊ​ഴി​ഞ്ഞ് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു മ​ട​ങ്ങി​യ​ത്. കാ​സ​ർ​ഗോ​ഡി​ന്‍റെ വ​ലി​യൊ​രു സ്വ​പ്ന​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് പെ​രി​യ​യി​ലെ പ്ലാ​ന്‍റേ​ഷ​ൻ ഭൂ​മി​യി​ൽ എ​യിം​സ് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി ന​ട​ത്തി​യ സ​ർ​വേ​യു​ടെ വീ​ഡി​യോ ത​ന്‍റെ വ്യ​ക്തി​പ​ര​മാ​യ ഫേ​സ്ബു​ക്ക് പേ​ജി​ൽ പോ​സ്റ്റ് ചെ​യ്തു​കൊ​ണ്ട് അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ പ​റ​ഞ്ഞു. ആ ​സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​കു​മോ എ​ന്ന​റി​യാ​ൻ കാ​ത്തി​രി​ക്കേ​ണ്ട​തു​ണ്ടെ​ങ്കി​ലും അ​തി​ന്‍റെ ഭാ​ഗ​മാ​കാ​ൻ ക​ഴി​ഞ്ഞ​ത് ഈ ​കാ​ല​യ​ള​വി​ലെ ഒ​രു പ്ര​ത്യേ​ക അ​നു​ഭ​വ​മാ​യി​രു​ന്നു​വെ​ന്നും എ​യിം​സ് കാ​സ​ർ​ഗോ​ഡ് എ​ന്ന ടാ​ഗ്‌​ലൈ​നി​നൊ​പ്പം അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ര​ണ്ടാ​യി​ര​ത്തോ​ളം ലൈ​ക്കു​ക​ളും നൂ​റോ​ളം ക​മ​ന്‍റു​ക​ളു​മാ​ണ് ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ പോ​സ്റ്റി​നു താ​ഴെ നി​റ​ഞ്ഞ​ത്. അ​വ​യെ​ല്ലാം കേ​വ​ലം ആ​റു​മാ​സ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൊ​ണ്ട് ജി​ല്ല​യി​ൽ​നി​ന്ന് അ​ദ്ദേ​ഹം നേ​ടി​യെ​ടു​ത്ത സ്നേ​ഹ​ത്തി​നും വി​ശ്വാ​സ​ത്തി​നു​മു​ള്ള തെ​ളി​വാ​യി. ജി​ല്ല​യി​ൽ എ​യിം​സ് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ട് സ്ഥാ​പി​ത​താ​ത്പ​ര്യ​ക്കാ​ർ​ക്കു​ള്ള എ​തി​ർ​പ്പു​മൂ​ല​മാ​ണ് ക​ള​ക്ട​റെ ഇ​ത്ര​പെ​ട്ടെ​ന്ന് മാ​റ്റി​യ​തെ​ന്ന രീ​തി​യി​ലു​ള്ള പ​രാ​തി​ക​ളും ക​മ​ന്‍റു​ക​ളി​ലു​ണ്ടാ​യി​രു​ന്നു.
ജി​ല്ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി ആ​രി​ക്കാ​ടി പു​ഴ​യി​ൽ ന​ട​ത്തി​യ ക​യാ​ക്കിം​ഗി​ന്‍റെ ചി​ത്ര​ങ്ങ​ളും അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

കാ​സ​ർ​ഗോ​ഡി​ന്‍റെ ഓ​രോ തു​രു​ത്തും സ​പ്ത​ഭാ​ഷാ സം​ഗ​മ​ഭൂ​മി​യു​ടെ സ്നേ​ഹ​വും എ​ന്നും ത​ന്‍റെ ഹൃ​ദ​യ​ത്തി​ലു​ണ്ടാ​കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​റു​ടെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ലെ​ഴു​തി​യ വി​ട​വാ​ങ്ങ​ൽ കു​റി​പ്പി​ൽ അ​ർ‌​ജു​ൻ പാ​ണ്ഡ്യ​ൻ പ​റ​ഞ്ഞു. കാ​ല​വ​ർ​ഷ​ത്തി​ൽ വീ​ട് ത​ക​ർ​ന്ന കു​മ്പ​ള കോ​യി​പ്പാ​ടി ക​ട​പ്പു​റ​ത്തെ സു​നി​ലി​ന്‍റെ കു​ടും​ബ​ത്തി​ന് പു​ന​ർ​ഗേ​ഹം പ​ദ്ധ​തി​യി​ൽ നി​ർ​മി​ക്കു​ന്ന വീ​ടി​ന്‍റെ നി​ർ​മാ​ണം എ​ത്ര​യും പെ​ട്ടെ​ന്ന് പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ള​ക്ട​ർ ഫി​ഷ​റീ​സ് വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കി. ദേ​ലം​പാ​ടി പ​ഞ്ചാ​യ​ത്തി​ലെ കോ​ട​ങ്കി​രി, കു​ക്കു​ഗു​ഡെ ഊ​രു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്ക് ക​ള​ക്ട​റു​ടെ വ​ക​യാ​യി സൈ​ക്കി​ളു​ക​ൾ വി​ത​ര​ണം ചെ​യ്‌​തു. ഇ​വ​രെ​യെ​ല്ലാം ക​ഴി​ഞ്ഞ ദി​വ​സം ക​ള​ക്ട​റു​ടെ ചേം​ബ​റി​ലെ​ത്തി നേ​രി​ൽ ക​ണ്ടി​രു​ന്നു. ന​മ​സ്തേ ക​ള​ക്ട​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​പേ​ക്ഷ ന​ൽ​കി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്ന ആ​റു സ്കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ളെ​യം അ​ധ്യാ​പ​ക​രെ​യും ചൊ​വ്വാ​ഴ്ച ക​ള​ക്ട​റേ​റ്റി​ലെ​ത്തി​ച്ച് നേ​രി​ൽ ക​ണ്ടു സം​വ​ദി​ക്കാ​നും ക​ള​ക്ട​ർ സ​മ​യം ക​ണ്ടെ​ത്തി.

Tags : NattuVishesham DistrictNews

Recent News

Corehub Up