x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂളുകൾ തു​ട​ങ്ങാ​നെ​ന്ന വ്യാ​ജേ​ന ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ കേ​സി​ല്‍ അ​റ​സ്റ്റ്

വെബ് ഡെസ്ക്
Published: September 3, 2026 10:49 PM IST | Updated: September 3, 2026 10:49 PM IST

കൊ​ല്ലം: സ്‌​കൂ​ളു​ക​ള്‍ തു​ട​ങ്ങാ​നെ​ന്ന പേ​രി​ല്‍ ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ത്ത​യാ​ള്‍ പി​ടി​യി​ല്‍. ബി​ഹാ​ര്‍ വൈ​ശാ​ലി​യി​ല്‍ സെ​ന്തു​രി ഗേ​വി​ന്ദ​ത്തി​ല്‍ അ​ശ്വ​നി​കു​മാ​ര്‍ സിം​ഗ് (39) ആ​ണ് കൊ​ല്ലം വെ​സ്റ്റ് പൊ​ലി​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.
ബീ​ഹാ​ര്‍ സ്വ​ദേ​ശി​യാ​യ പ്ര​തി കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ ബി​സി​ന​സു​കാ​ര​നും ഇ​യാ​ളു​ടെ സു​ഹൃ​ത്തി​നും കേ​ര​ള​ത്തി​ല്‍ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ സ്‌​കൂ​ളു​ക​ള്‍ തു​ട​ങ്ങു​ന്ന​തി​നു​ള്ള പ്രോ​ജ​ക്ടി​ന് 50 കോ​ടി രൂ​പ ന​ല്കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച്, ഇ​തി​ലേ​ക്കു​ള്ള പ്രോ​സ​സിം​ഗ് ഫീ​സ് ആ​യി 10,25,000 രൂ​പ അ​ക്കൗ​ണ്ട് വ​ഴി ത​ട്ടി എ​ടു​ത്തു. തു​ട​ര്‍​ന്ന് പ്ര​തി ബി​സി​ന​സ് ച​ര്‍​ച്ച​ക​ള്‍​ക്കാ​യി കൊ​ല്ല​ത്തു​ള്ള ലോ​ഡ്ജി​ലേ​ക്ക് പ​രാ​തി​ക്കാ​രെ വി​ളി​ച്ചു​വ​രു​ത്തി അ​വി​ടെ താ​മ​സി​ച്ചു​വ​ര​വേ പ​രാ​തി​ക്കാ​രു​ടെ പ​ക്ക​നി​ന്ന് ര​ണ്ട് ല​ക്ഷം രൂ​പ മോ​ഷ്ടി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.

വെ​സ്റ്റ് പൊ​ലി​സി​ന് ല​ഭി​ച്ച പ​രാ​തി അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും മൊ​ബൈ​ല്‍ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ആ​ക്കി ബീ​ഹാ​റി​ലേ​ക്ക് വി​മാ​ന​മാ​ര്‍​ഗം ക​ട​ന്നു ക​ള​യാ​ന്‍ ശ്ര​മി​ച്ച പ്ര​തി​യെ പോ​ലീ​സ് സം​ഘം കോ​യ​മ്പ​ത്തൂ​ര്‍ റെ​യി​ല്‍​വേ പൊ​ലി സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കോ​യ​മ്പ​ത്തൂ​രി​ല്‍​നി​ന്നും പി​ടി കൂ​ടു​ക​യാ​യി​രു​ന്നു.

Tags : Nattuvishesham Districtnews Deepikanews starting schools.

Recent News

Corehub Up