കോഴിക്കോട്: കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്നു ബൈക്ക് മോഷണം നടത്തിയ കേസിലെ പ്രതി കുന്നമംഗലം പെരിങ്ങളം സ്വദേശി അറപ്പൊയില്‍ വീട്ടില്‍ മുജീബി (39)നെ പോലീസ് അറസ്റ്റ് ചെയ്തു.
മാനാഞ്ചിറക്ക് സമീപം നിര്‍ത്തിയിട്ട ചെലവൂര്‍ സ്വദേശിയായ രഞ്ജുവിന്റെ ഉടമസ്ഥതയിലുള്ള ആക്ടീവ സ്കൂട്ടര്‍ ഞായറാഴ്ചയാണ് മുജീബ് മോഷ്ടിച്ചത്. നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് കാപ്പ ചുമത്തപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആയിരുന്ന പ്രതി കാലാവധി കഴിഞ്ഞ് പുറത്തിറങ്ങി വീണ്ടും മോഷണ കേസില്‍ ഉള്‍പ്പെടുകയായിരുന്നു.
Tags : nattu vishesham Arrested in Kappa case