x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

7.8 ലി​റ്റ​ര്‍ വി​ദേ​ശ​മ​ദ്യ​വു​മാ​യി പി​ടി​യി​ല്‍


Published: February 17, 2026 12:26 AM IST | Updated: February 17, 2026 12:26 AM IST

പിടിയിലായ ലൈ​ജു.

ഇ​രി​ങ്ങാ​ല​ക്കു​ട: ആ​ന​ന്ദ​പു​ര​ത്ത് അ​ന​ധി​കൃ​ത​മാ​യി വി​ദേ​ശ​മ​ദ്യം കൈ​വ​ശംവ​ച്ച് വി​ല്‍​പ​ന​ ന​ട​ത്തി​യ​യാ​ളെ ഇ​രി​ങ്ങാ​ല​ക്കു​ട എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി.

ആ​ന​ന്ദ​പു​രം പാ​ലി​ശ്ശേ​രി വീ​ട്ടി​ല്‍ ലൈ​ജു(49)നെ​യാ​ണ് എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​ആ​ര്‍. അ​നു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​ന​ന്ദ​പു​രം മൂ​ര്‍​ത്തി​പ​റ​മ്പ് ദേ​ശ​ത്ത് ചേ​പ്പാ​ടം പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ കി​ഴ​ക്കു​ഭാ​ഗ​ത്തു​ള്ള പ​ട​വി​ല്‍​വ​ച്ചാ​ണ് ഇ​യാ​ളെ മ​ദ്യ​വു​മാ​യി പി​ടി​കൂ​ടി​യ​ത്.

വി​ല്‍​പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 7.8 ലി​റ്റ​ര്‍ ഇ​ന്ത്യ​ന്‍​നി​ര്‍​മി​ത വി​ദേ​ശ​മ​ദ്യ​മാ​ണ് ഇ​യാ​ളു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന​ത്. ആ​ന​ന്ദ​പു​രം 'ലൈ​ജു ബാ​ര്‍' എ​ന്ന പേ​രി​ല്‍ അ​റി​യ​പ്പെ​ടു​ന്ന ഇ​യാ​ള്‍ പ്ര​ദേ​ശ​ത്തെ പ്ര​ധാ​ന മ​ദ്യ​വി​ല്‍​പ്പ​ന​ക്കാ​ര​നാ​ണെ​ന്ന് എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. ഇ​യാ​ള്‍​ക്കെ​തി​രേ മു​ന്‍​പും നി​ര​വ​ധി കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്. എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​ആ​ര്‍. അ​നു​കു​മാ​ര്‍, അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ എ. ​സ​ന്തോ​ഷ്, സി.​കെ. ച​ന്ദ്ര​ന്‍, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ ക​ര്‍​ണ്ണ അ​നി​ല്‍​കു​മാ​ര്‍, എ​ക്‌​സൈ​സ് ഡ്രൈ​വ​ര്‍ കെ.​കെ. സു​ധീ​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags : foreign liquor nattuvishesham local news

Recent News

Corehub Up