ചിലങ്കയുടെ ഉദ്ഘാടനം ഗായിക രേവതി നിര്‍വഹിക്കുന്നു.
നെയ്യാറ്റിന്‍കര: ലൂര്‍ദുപുരം സെന്റ് ഹെലന്‍സ് എച്ച്എസിലെ കലോത്സവം ചിലങ്കയുടെ ഉദ്ഘാടനം ഗായികയും അധ്യാപികയുമായ രേവതി നിര്‍വഹിച്ചു.
സ്കൂള്‍ പ്രധാനാധ്യാപിക സിസ്റ്റര്‍ മിനി ആന്റണി അധ്യക്ഷയായി. അധ്യാപികമാരായ വി.എല്‍. നിഷ, സുമിത്ര എന്നിവര്‍ പങ്കെടുത്തു. ഓപ്പണ്‍ ഓഡിറ്റോറിയം, അസംബ്ലി സ്റ്റേജ്, എല്‍പി ബ്ലോക്ക് ഓഡിറ്റോറിയം, എസ്പിസി റൂം എന്നിവിടങ്ങളിലായി ഒരുക്കിയ വേദികളില്‍ വിവിധ മത്സരങ്ങള്‍ അരങ്ങേറി. കലോത്സവത്തോടനുബന്ധിച്ചു സ്കൂളില്‍ ഫുഡ് ഫെസ്റ്റും ഒരുക്കിയിരുന്നു.
Tags : Nattuvishesham Districtnews Deepikanews Arts Festival