x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ല​യെ​ടു​പ്പോ​ടെ ശേ​ഖ​ര​ൻ ഭ​ഗ​വാ​ന്‍റെ തി​ട​മ്പേ​ന്തി


Published: February 3, 2026 06:55 AM IST | Updated: February 3, 2026 06:55 AM IST

ചെ​റാ​യി: ശ്രീ ​ഗൗ​രീ​ശ്വ​ര ക്ഷേ​ത്ര​ത്തി​ലെ പൂ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന തി​ട​മ്പ് ഏ​റ്റ​ൽ നി​ർ​ണ​യ​ത്തി​ൽ ത​ല​പ്പൊ​ക്കം കൊ​ണ്ട് തെ​ക്കേ ചേ​രു​വാ​ര​ത്തി​ന്‍റെ കാ​ളി​യാ​ർ​മ​ഠം ശേ​ഖ​ര​ൻ യോ​ഗ്യ​നാ​യി . എ​തി​രാ​ളി​യാ​യ വ​ട​ക്കേ ചേ​രു​വ​ര​ത്തി​ന്‍റെ പാ​റ​മേ​ക്കാ​വ് കാ​ശി​നാ​ഥ​നെ പി​ന്ത​ള്ളി​യാ​ണ് ശേ​ഖ​ര​ൻ ജേ​താ​വാ​യ​ത്. തു​ട​ർ​ന്ന് ന​ട​ന്ന ശ്രീ​ബ​ലി​യി​ലും പ​ക​ൽ പൂ​ര​ത്തി​ലും ശേ​ഖ​ര​ൻ ക്ഷേ​ത്ര​ത്തി​ലെ പ്ര​ധാ​ന പ്ര​തി​ഷ്ഠ​യാ​യ സു​ബ്ര​ഹ്മ​ണ്യ ഭ​ഗ​വാ​ന്‍റെ തി​ട​മ്പേ​ന്തി .

തി​ട​മ്പ് നേ​ടു​ന്ന ചേ​രു​വാ​ര​ത്തി​നൊ​പ്പ​മാ​യി​രി​ക്കും ആ ​വ​ർ​ഷം ഭ​ഗ​വാ​ൻ എ​ന്നാ​ണ് ഭ​ക്ത​രു​ടെ വി​ശ്വാ​സം. അ​തി​നാ​ൽ ര​ണ്ട് ചേ​രു​വ​ര​ക്കാ​രും തി​ട​മ്പ് ല​ഭി​ക്കാ​ൻ ഉ​യ​രം കൂ​ടി​യ ഗ​ജ​വീ​ര​ന്മാ​രെ​യാ​ണ് രം​ഗ​ത്തി​റ​ക്കി​യ​ത്. ച​ട​ങ്ങി​നു സാ​ക്ഷ്യം വ​ഹി​ക്കാ​ൻ ആ​ന​പ്രേ​മി​ക​ളും ഭ​ക്ത​രും അ​തി​രാ​വി​ലെ ത​ന്നെ ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ ത​ടി​ച്ചു കൂ​ടി​യി​രു​ന്നു.

രാ​വി​ലെ എ​ട്ടോ​ടെ ച​മ​യ​ങ്ങ​ളെ​ല്ലാം അ​ണി​ഞ്ഞ് ഗ​ജ​വീ​ര​ന്മാ​ർ ര​ണ്ടും ഗ​ജ​മ​ണ്ഡ​പ​ത്തി​ൽ സ്ഥാ​നം പി​ടി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ക​തി​ന മു​ഴ​ങ്ങി​യ​തോ​ടെ ര​ണ്ടു പേ​രും ഞാ​നെ​ടാ വ​ലി​യ​വ​ൻ എ​ന്ന മ​ട്ടി​ൽ മ​സ്ത​കം ഉ​യ​ർ​ത്തി. ഒ​പ്പം ആ​ന​പ്രേ​മി​ക​ളു​ടെ ആ​ര​വ​വും ആ​ർ​പ്പു​വി​ളി​യും കൂ​ടി​യാ​യ​പ്പോ​ൾ മൊ​ത്ത​ത്തി​ൽ ആ​വേ​ശ​മാ​യി. എ​ന്നാ​ൽ പ്ര​ത്യ​ക്ഷ​ത്തി​ൽ ത​ന്നെ ത​ല​യെ​ടു​പ്പ് കൂ​ടി​യ ശേ​ഖ​ര​നെ ക​വ​ച്ചു​വ​യ്ക്കാ​ൻ കാ​ശി​നാ​ഥ​ന് ആ​യി​ല്ല.

 

Tags : nattu vishesham arrived Sekaran Bhagavan

Recent News

Corehub Up