ശ്യാം, ശരത്
കഴക്കൂട്ടം: മദ്യലഹരിയിൽ റോഡിൽ ബഹളമുണ്ടാക്കിയതിന് കസ്റ്റഡിയിലെടുത്ത ക്രിമിനൽ കേസ് പ്രതികൾ തുമ്പ പൊ ലിസ് സ്റ്റേഷനിൽ അതിക്രമം കാട്ടി. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസിനെ അസഭ്യം വിളിക്കുകയും ലോക്കപ്പിനുള്ളിലെ സ്റ്റീൽ ടോപ്പും കണ്ണാടിയും ശുചിമുറിയിലെ സാധനങ്ങളും അടിച്ചു തകർക്കുകയും ചെയ്തു.
സംഭവത്തിൽ ആറ്റിൻകുഴി സ്വദേശി ശ്യാം (34), ശരത് (32) എന്നിവരെ തുമ്പ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ഇൻഫോസിസിനു സമീപത്തെ ബാറിൽ മദ്യപിച്ച ശേഷം പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കിയതിനാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പൊലിസ് കസ്റ്റഡിയിലാകുന്നതിനു തൊട്ടുമുമ്പ് കഴക്കൂട്ടം ആറ്റിൻകുഴിയിലെ "ഒലീവ് ക്രെസിഡ' ഫ്ലാറ്റിൽ കയറി ഇരുവരും ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. സെക്യൂരിറ്റി ജീവനക്കാരൻ ചാൾസ് ഫെർണാണ്ടസ്, കെയർടേക്കർ ജോൺ എന്നിവരെ മർദിക്കുകയും ചെയ്തിരുന്നു.
Tags :