തിരുമൂല വിലാസം സ്കൂളില്‍ നാളികേര ദിനത്തോടനുബന്ധിച്ചു നടന്ന പരിപാടി.
തിരുവല്ല: തിരുമൂല വിലാസം യുപി സ്കൂളില്‍ ലോക നാളികേരദിനം ആചരിച്ചു. തിരുവല്ല മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ എസ്. ലേഖ ഇളനീര് കുടിച്ച് ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ തയാറാക്കിയ തെങ്ങിന്തണലിലെ പഴമ എന്ന പതിപ്പ് പ്രകാശനം തിരുവല്ല വിദ്യാഭ്യാസ ഉപജില്ലാ ഓഫിസര്‍ വി.കെ. മിനി കുമാരി നിര്‍വഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ അലീന എസ്ഐസി, പിടിഎ അംഗം ടോണി കുര്യന് എന്നിവര്‍ പ്രസംഗിച്ചു. നാളികേരത്തിന്റെ വിവിധ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും, കോക്കോഹട്ടില് വിവിധ പലഹാരമേളയും നടത്തി.
വെച്ചൂച്ചിറയിൽ
വെച്ചൂച്ചിറ: പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ ലോക നാളികേര ദിനാഘോഷം സംഘടിപ്പിച്ചു. നാളികേര ദിനാഘോഷത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം എണ്ണൂറാം വയല്‍ സഎംഎസ് എല്‍പി സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് തെങ്ങിന്‍തൈകള്‍ കൈമാറി വാര്‍ഡ് മെംബര്‍ രാജി വിജയകുമാര്‍ നിര്‍വഹിച്ചു.
പ്രധാനാധ്യാപകന് സാബു പുല്ലാട്ട് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ ബി.എന്‍. ബിന്ധ്യ, കൃഷി അസിസ്റ്റന്റ് ജയകൃഷ്ണന്, പിടിഎ പ്രസിഡന്റ് ഷൈനു ചാക്കോ, മദര്‍ പിടിഎ പ്രസിഡന്റ് ഫെമി ഹേമന്ത്, ആഷിക് പീടികപ്പറമ്പില്‍, ജെയ്സി ജയ്സണ്‍, അക്ഷയ് എം അജയ്, അക്ഷര എന്നിവര്‍ പ്രസംഗിച്ചു. വിവിധയിനം തെങ്ങിന്‍തൈകള്‍, തേങ്ങ ഉപയോഗിച്ച് തയാറാക്കിയ ഭക്ഷ്യവിഭവങ്ങള്‍, തെങ്ങിന്റെ വിവിധ ഭാഗങ്ങള്‍ ഉപയോഗിച്ചുള്ള കളിപ്പാട്ടങ്ങള്‍ കൗതുകവസ്തുക്കള്‍ എന്നിവയുടെ പ്രദര്‍ശനം ഇതോടനുബന്ധിച്ചു നടന്നു. ഭക്ഷ്യവിഭവങ്ങളുടെ പ്രദര്‍ശനത്തില്‍ വൈവിധ്യമാര്‍ന്ന തേങ്ങാവിഭവങ്ങള് ഉണ്ടായിരുന്നു. തെങ്ങോല മെടയല്‍, തേങ്ങ ചിരകല്‍, തേങ്ങ ഉപയോഗിച്ചുള്ള ഭക്ഷ്യവിഭവങ്ങളുടെ പാചകക്കുറിപ്പ് തയാറാക്കല്‍ തുടങ്ങിയ മത്സരങ്ങളും നടന്നു.
ചെറുകോലില്‍
കോഴഞ്ചേരി: ചെറുകോല്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ ലോക നാളികേര ദിനാഘോഷത്തിന്റെ ഭാഗമായി ചെറുകോല്‍ ഗവണ്മെന്റ് യുപി.സ്കൂളില്‍ തെങ്ങിന്‍തൈ നട്ടു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജീന നജീബ് ഉദ്ഘാടനം നിര്‍വഹിച്ചു. കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഫലപോഷണതോട്ടം-കനിപന്തല്‍ പദ്ധതി'നടപ്പിലാക്കിയ വിദ്യാലയങ്ങളില്‍ ഒന്നാണ് ചെറുകോല്‍ ഗവ. യുപി സ്കൂള്‍.
ലോക നാളികേര ദിനാചരണത്തിന്റെ ഭാഗമായി കുട്ടികള്‍ക്കും കര്‍ഷകര്‍ക്കും തെങ്ങുകൃഷിയുടെ പ്രാധാന്യത്തെക്കുറിച്ചും ശാസ്ത്രീയ തെങ്ങുകൃഷി പരിപാലന മുറകളെക്കുറിച്ചും കൃഷി ഓഫിസര്‍ എസ്. അഞ്ജന വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം.ടി. ജെസി,
സ്കൂള്‍ പ്രഥമാധ്യാപിക സി.ആര്. സ്മിതാ റാണി, കൃഷി വകുപ്പിലെ ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham Districtnews Deepikanews Vilasam School