x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ടി​മാ​ലി മ​ണ്ണി​ടി​ച്ചി​ല്‍ ദു​ര​ന്തം; ദു​രി​ത ബാ​ധി​ത​ര്‍​ക്ക് നി​ബ​ന്ധ​ന​ക​ളോ​ടെ സ​ര്‍​ക്കാ​ര്‍ സ​ഹാ​യം അ​നു​വ​ദി​ച്ചു


Published: March 9, 2026 10:33 PM IST | Updated: March 9, 2026 10:33 PM IST

അ​ടി​മാ​ലി: കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍ ദു​ര​ന്ത​മു​ണ്ടാ​യ അ​ടി​മാ​ലി ല​ക്ഷം​വീ​ട് ന​ഗ​റി​ലെ ദു​രി​ത ബാ​ധി​ത​ര്‍​ക്ക് നി​ബ​ന്ധ​ന​ക​ളോ​ടെ സ​ര്‍​ക്കാ​ര്‍ സ​ഹാ​യം അ​നു​വ​ദി​ച്ചു. ദു​രി​ത ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ല്‍ നി​ന്നു​മാ​ണ് സാ​മ്പ​ത്തി​ക സ​ഹാ​യം അ​നു​വ​ദി​ച്ച​ത്.

സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ക്കു​ന്ന ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ഈ ​സ​ഹാ​യം വി​ത​ര​ണം ന​ൽ​കു​ന്ന​ത്. പൂ​ര്‍​ണ​മാ​യി വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്ക് 10 ല​ക്ഷം രൂ​പ​യാ​ണ് ധ​ന സ​ഹാ​യ​മാ​യി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ദു​രി​ത ബാ​ധി​ത​രാ​യ എ​ല്ലാ കു​ടും​ബ​ങ്ങ​ള്‍​ക്കും വ​സ്ത്ര​ങ്ങ​ളും പാ​ത്ര​ങ്ങ​ളും വാ​ങ്ങു​ന്ന​തി​നാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ല്‍​നി​ന്ന് പ​തി​നാ​യി​രം രൂ​പ വീ​തം ഒ​റ്റ​ത്ത​വ​ണ ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കും.

മാ​റ്റി​പ്പാ​ര്‍​പ്പി​ച്ച കു​ടും​ബ​ങ്ങ​ള്‍​ക്ക് വാ​ട​ക​യി​ന​ത്തി​ല്‍ ധ​ന​സ​ഹാ​യ​വും അ​നു​വ​ദി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് വെ​ള്ളി​യാ​ഴ്ച പു​റ​ത്തി​റ​ക്കി. വ്യ​വ​സ്ഥ​ക​ള്‍ പ്ര​കാ​രം തു​ക അ​നു​വ​ദി​ക്കു​ന്ന​തി​നാ​യി ദു​ര​ന്ത ബാ​ധി​ത​രെ സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് ജി​ല്ലാ ക​ല​ക്‌​ട​ര്‍ സ​ര്‍​ക്കാ​രി​ല്‍ ന​ല്‍​കു​ന്ന മു​റ​യ്ക്കാ​വും ധ​ന​സ​ഹാ​യ വി​ത​ര​ണം ഉ​ണ്ടാ​വു​ക.

വ്യ​വ​സ്ഥ​ക​ള്‍ പ്ര​കാ​രം, കു​ടും​ബ​ങ്ങ​ള്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് നി​ല​വി​ലെ ഭൂ​മി വി​ട്ടു​ന​ല്‍​ക​ണം. ഈ ​വീ​ടു​ക​ള്‍​ക്ക് എ​ന്തെ​ങ്കി​ലും ഇ​ന്‍​ഷ്വ​റ​ന്‍​സ് തു​ക ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ല്‍ പ്ര​സ്തു​ത തു​ക ഇ​ന്‍​ഷ്വ​റ​ന്‍​സി​ല്‍​നി​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്കു തി​രി​കെ ഈ​ടാ​ക്കും. ല​ഭി​ക്കു​ന്ന ഇ​ന്‍​ഷ്വ​റ​ന്‍​സ് തു​ക 10 ല​ക്ഷം രൂ​പ​യി​ല്‍ കൂ​ടു​ത​ലാ​ണെ​ങ്കി​ല്‍ അ​ധി​കം വ​രു​ന്ന തു​ക കു​ടും​ബ​ങ്ങ​ള്‍​ക്കും അ​ല്ലാ​ത്ത​പ​ക്ഷം ല​ഭി​ക്കു​ന്ന തു​ക മാ​ത്രം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കും തി​രി​കെ ഈ​ടാ​ക്കും.

ഇ​ന്‍​ഷ്വ​റ​ന്‍​സ് തു​ക ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ദേ​ശീ​യ​പാ​താ വി​ഭാ​ഗം, ക​രാ​റു​കാ​ര്‍ എ​ന്നി​വ​രി​ല്‍​നി​ന്ന് തു​ക ഈ​ടാ​ക്കും. ക​ഴി​ഞ്ഞ വ​ര്‍​ഷം ഒ​ക്ടോ​ബ​ര്‍ 25നാ​യി​രു​ന്നു ല​ക്ഷം​വീ​ട് ന​ഗ​റി​ല്‍ മ​ല​യി​ടി​ഞ്ഞ് നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​ത്.

ദു​ര​ന്ത​ത്തി​ല്‍ ഏ​ഴു വീ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യി മ​ണ്ണി​ന​ടി​യി​ലാ​യി. ദു​ര​ന്ത​ത്തി​ല്‍ ഒ​രാ​ളു​ടെ ജീ​വ​ന്‍ ന​ഷ്ട​മാ​വു​ക​യും ചെ​യ്തു.

Tags : Atimaali landslide disaster nattuvishesham local news

Recent News

Corehub Up