x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ഞ്ചാ​യ​ത്തം​ഗ​ത്തി​നു നേ​രേ ആ​ക്ര​മ​ണം

വെബ് ഡെസ്ക്
Published: September 30, 2026 11:43 PM IST | Updated: September 30, 2026 11:43 PM IST

പ്രതീകാത്മക ചിത്രം

വ​ണ്ണ​പ്പു​റം: പ​ഞ്ചാ​യ​ത്തം​ഗ​ത്തി​നു നേ​രേ സം​ഘം ചേ​ര്‍​ന്ന് ആ​ക്ര​മ​ണ​മെ​ന്ന് പ​രാ​തി. വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തം​ഗം അ​നീ​ഷ് കി​ഴ​ക്കേ​ലി​നു നേ​രേ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. എം​സാ​ന്‍​ഡ് യൂ​ണി​റ്റ് ഉ​ട​മ​യും തൊ​ഴി​ലാ​ളി​ക​ളും ചേ​ര്‍​ന്ന് ആ​ക്ര​മി​ച്ച​തെ​ന്നാ​ണ് അ​നീ​ഷ് പൊ​ലി​സി​നു മൊ​ഴി ന​ല്‍​കി​യ​ത്. ഇ​ന്ന​ലെ രാ​ത്രി 7.15ഓ​ടെ​യാ​ണ് സം​ഭ​വം. അ​നീ​ഷ് വ​ണ്ണ​പ്പു​റം ബൈ​പാ​സി​ലു​ള്ള ബ​ന്ധു​വീ​ട്ടി​ലേ​യ്ക്കു പോ​കു​ന്ന​തി​നി​ട​യി​ല്‍ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ര്‍ ലോ​റി ഉ​പ​യോ​ഗി​ച്ച് ത​ട​യു​ക​യും ബൈ​ക്കി​ല്‍ എ​ത്തി​യ​വ​ര്‍ ഇ​ദ്ദേ​ഹ​ത്തെ കാ​റി​ല്‍​നി​ന്ന് വ​ലി​ച്ചി​റ​ക്കി മ​ര്‍​ദി​ക്കു​ക​യും ക​ല്ലു​വ​ച്ച് പു​റ​ത്തി​ന് ഇ​ടി​ച്ചു എ​ന്നു​മാ​ണ് പ​രാ​തി.

അ​നീ​ഷി​നെ വ​ണ്ണ​പ്പു​റ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി​യ ശേ​ഷം മു​ത​ല​ക്കോ​ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​യി​ലേ​ക്കു മാ​റ്റി. എം​സാ​ന്‍​ഡ് യൂ​ണി​റ്റ് ലൈ​സ​ന്‍​സി​ല്ലാ​തെ പ്ര​വ​ര്‍​ത്തി​ക്കു​ന്നു എ​ന്നും പ്ര​ദേ​ശ​ത്താ​കെ പൊ​ടി​ശ​ല്യം ഉ​ണ്ടാ​കു​ന്നു എ​ന്നു​മു​ള്ള പ​രാ​തി​യി​ല്‍ സെ​ക്ര​ട്ട​റി ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് കാ​ട്ടി ഇ​ന്ന​ലെ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ള്‍ സെ​ക്ര​ട്ട​റി യെ ​ഉ​പ​രോ​ധി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ പേ​രി​ലാ​ണ് ത​ന്നെ ആ​ക്ര​മി​ച്ച​തെ​ന്ന് അ​നീ​ഷ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത കാ​ളി​യാ​ര്‍ പൊ​ലി​സ് ലോ​റി​യും സ്‌​കൂ​ട്ട​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up