പ്രതിയുമായി പൊലിസ് തെളിവെടുപ്പ് നടത്തുന്നു.
കുണ്ടറ: പോസ്റ്റ് ഓഫിസില്‍ നടന്ന മോഷണശ്രമത്തിലെ പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഉത്തര്‍പ്രദേശ് സാബല്‍ അസ്മോളി തൃപ്പൂര സ്വദേശി ആസിഫ് റാസ (25) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ജൂലൈ 31ന് രാത്രി ഒമ്പതിനു കുണ്ടറ ഹെഡ് പോസ്റ്റ് ഓഫിസിന്റെ മുന്‍വശത്തെ ജനല്‍ക്കമ്പി കള്‍ മുറിച്ചുമാറ്റിയാണ് പ്രതി അകത്ത് കടന്നു ലോക്കര്‍ ഇരിക്കുന്ന മുറി തുറന്നതോടെ പോസ്റ്റ് മാസ്റ്ററുടെ ഫോണില്‍ മുന്നറിയിപ്പ് വന്നു. പോസ്റ്റ് മാസ്റ്റര്‍ അറിയിച്ചതനുസരിച്ച് ഉടന്‍ പൊലിസും നാട്ടുകാരും എത്തിയെങ്കിലും പ്രതി രക്ഷപ്പെടുകയായിരുന്നു.
കടയ്ക്കലിലെ പ്രധാന പോസ്റ്റ് ഓഫിസിലെ ലോക്കര്‍ തകര്‍ത്ത് 1.20 ലക്ഷം രൂപ കവര്‍ന്ന കേസിലാണ് ഇയാള്‍ പിടിയിലായത്.
തുടര്‍ന്ന് കുണ്ടറ പൊലിസ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.