അനില തോമസ്
ആലുവ: ദേശീയപാതയിൽ തായിക്കാട്ടുകര ഐശ്വര്യനഗറിലെ അപ്പാർട്ട്മെന്റിന്റെ കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയെന്ന് സ്ഥിരീകരിച്ചു. മണ്ണാർക്കാട് കക്കാട് അടാട്ട് വീട്ടിൽ അനില തോമസ് (46) ആണ് മരിച്ചത്.
ഹൃദയത്തിൽ ഒന്നിലധികം ബ്ലോക്കുകളും കരൾ സംബന്ധമായ അസുഖങ്ങളും ഇവർക്ക് ഉണ്ടായിരുന്നതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
മൂന്ന് മാസത്തിലേറെയായി അപ്പാർട്ട്മെന്റിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. സിസി ടിവി പരിശോധിച്ചപ്പോൾ കഴിഞ്ഞ 16ന് രാവിലെ 6.30ന് ഇവർ ഫ്ളാറ്റിൽ നിന്ന് ഇറങ്ങി ഫ്ളാറ്റ് കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന കാറിൽ കയറുന്നതായി പൊലിസ് കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് ഐടി മേഖലയിൽ ഇവർ ജോലി ചെയ്തിരുന്നു.
അപ്പാർട്ട്മെന്റ് കോന്പൗട്ടിൽ ഉപയോഗിക്കാതെ കിടക്കുന്ന ഈ കാറിൽ പലപ്പോഴും ഇവർ കയറിയിരിക്കാറുണ്ടെന്ന് പറയുന്നു. കഴിഞ്ഞദിവസം വൈകുന്നേരം കുട്ടികളാണ് മൃതദേഹം കണ്ടത്. ഫ്ളാറ്റിൽ നിന്ന് ബീഹാർ വിലാസത്തിലുള്ള മറ്റൊരു സ്ത്രീയുടെ ആധാർ കാർഡ് ലഭിച്ചിരുന്നു. ഇവരാകാം മരിച്ചതെന്നായിരുന്നു ആദ്യ നിഗമനം.
Tags : NattuVishesham.DistricteNews