x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​ഹൃ​ത്ത് പെ​ട്രോ​ളൊ​ഴി​ച്ച് ക​ത്തി​ച്ച യു​വാ​വ് മ​രി​ച്ചു

വെബ് ഡെസ്ക്
Published: September 19, 2026 04:17 AM IST | Updated: September 19, 2026 04:17 AM IST

അ​രു​ൺ​ കു​മാ​ർ

പി​റ​വം: സു​ഹൃ​ത്ത് പെ​ട്രോ​ളൊ​ഴി​ച്ച് ക​ത്തി​ച്ച യു​വാ​വ് ചി​കി​ത്സ​യി​രി​ക്കെ മ​രി​ച്ചു. ക​ക്കാ​ട് കോ​ട്ടു​കു​ന്ന​ത്ത് പ്ര​കാ​ശി​ന്‍റെ മ​ക​ൻ അ​രു​ൺ കു​മാ​ർ (25) ആ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ, ഇ​ന്ന​ലെ വൈ​കി​ട്ട് മ​രി​ച്ച​ത്.

സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ, നെ​ച്ചൂ​ർ പെ​രു​മ്പി​ള്ളി​ൽ വി​ജ​യ​ന്‍റെ മ​ക​ൻ ജി​ഷ്ണു​വാ​ണ് (33) പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ​ത്. ജി​ഷ്ണു​വി​നും ചെ​റി​യ തോ​തി​ൽ പൊ​ള്ള​ലേ​റ്റി​രു​ന്നു. ഇ​യാ​ൾ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്.
വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ പി​റ​വം സ്നേ​ഹ​ഭ​വ​ൻ റോ​ഡി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ജി​ഷ്ണു​വി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മൂ​ന്നു സു​ഹൃ​ത്തു​ക്ക​ൾ​ക്കെ​തി​രെ​യും പൊ​ലി​സ് കേ​സെ​ടു​ത്തി​രു​ന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന നെ​ച്ചൂ​ർ പെ​രു​മ്പി​ള്ളി​ൽ ച​ന്ദ്ര​ന്‍റെ മ​ക​ൻ ച​ന്ദ​നു (36), നെ​ച്ചൂ​ർ വാ​ഴ​യി​ൽ മാ​ത്യു​വി​ന്‍റെ മ​ക​ൻ സാ​ൽ​ബെ​റി​ൻ (32), ക​ക്കാ​ട് ചൊ​ള്ളാ​ൽ ഗോ​പി​നാ​ഥ​ന്‍റെ മ​ക​ൻ സി.​ജി. ദേ​വ് (36) എ​ന്നി​വ​രെ റി​മാ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം അ​രു​ൺ ഫോ​ൺ വി​ളി​ച്ച് ജി​ഷ്ണു​വി​ന്‍റെ മാ​താ​വി​നോ​ട് അ​സ​ഭ്യം പ​റ​ഞ്ഞ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ളാ​ണ് പി​ന്നീ​ട് പെ​ട്രോ​ളൊ​ഴി​ച്ച് ക​ത്തി​ക്കു​ന്ന​തി​ലേ​ക്കെ​ത്തി​യ​ത്. അ​രു​ൺ പി​റ​വ​ത്തെ ഒ​രു ടൂ​വീ​ല​ർ വ​ർ​ക്ക് ഷോ​പ്പി​ൽ മെ​ക്കാ​നി​ക്കാ​യി​രു​ന്നു. സൗ​ദി​യി​ൽ ജോ​ലി ചെ​യ്യു​ന്ന ജി​ഷ്ണു അ​ടു​ത്ത​യി​ടെ​യാ​ണ് നാ​ട്ടി​ൽ അ​വ​ധി​ക്കു വ​ന്ന​ത്.

 

 

 

Tags : NattuVishesham.DistricteNews

Recent News

Corehub Up