x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ക്കോ സെ​ൻ​സി​റ്റീ​വ് ഏ​രി​യ നി​ർ​ണ​യം; വ​നാ​തി​ർ​ത്തി മാ​ത്രം പ​രി​ധി​യാ​ക്ക​ണ​മെ​ന്ന്

വെബ് ഡെസ്ക്
Published: September 19, 2026 04:17 AM IST | Updated: September 19, 2026 04:17 AM IST

സു​ൽ​ത്താ​ൻ ബ​ത്തേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ബോ​ർ​ഡ് യോ​ഗ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​അ​വ​റാ​ൻ പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കു​ന്നു.

സു​ൽ​ത്താ​ൻ ബ​ത്തേ​രി: കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഇ​ക്കോ സെ​ൻ​സി​റ്റീ​വ് ഏ​രി​യ നി​ർ​ണ​യം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ അ​തി​ർ​ത്തി​വ​രെ ആ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബ​ത്തേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. സാ​ധാ​ര​ണ ജ​ന​ങ്ങ​ളെ​യും ക​ർ​ഷ​ക​രെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്ക​രു​ത്. ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ച ഇ​എ​സ്എ നി​ർ​ണ​യ​ത്തി​ൽ സു​ൽ​ത്താ​ൻ ബ​ത്തേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ വ​രു​ന്ന കി​ട​ങ്ങ​നാ​ട്, നൂ​ൽ​പ്പു​ഴ വി​ല്ലേ​ജു​ക​ളും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഇ​തു​മൂ​ലം പ്ര​ദേ​ശ​ത്തെ സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ​യും ചെ​റു​കി​ട ക​ർ​ഷ​ക​രു​ടെ​യും ജീ​വി​ത​ത്തെ​യും കൃ​ഷി​യെ​യും ഭാ​വി വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ബാ​ധി​ക്കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​ക​രു​തെ​ന്നും പ്ര​മേ​യ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
വ​ന സം​ര​ക്ഷ​ണ​വും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും അ​നി​വാ​ര്യ​മാ​ണ്. എ​ന്നാ​ൽ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തോ​ട് ചേ​ർ​ന്ന് താ​മ​സി​ക്കു​ന്ന സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ​യും ക​ർ​ഷ​ക​രു​ടെ​യും അ​വ​കാ​ശ​ങ്ങ​ളും ഉ​പ​ജീ​വ​ന മാ​ർ​ഗ​ങ്ങ​ളും സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ട്. ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ൾ, കൃ​ഷി​യി​ട​ങ്ങ​ൾ, വീ​ടു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളെ ഇ​ക്കോ സെ​ൻ​സി​റ്റീ​വ് ഏ​രി​യ​യു​ടെ പ​രി​ധി​യി​ൽ കൊ​ണ്ടു​വ​രു​ന്ന​ത് ജ​ന​ങ്ങ​ളി​ൽ ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്ന​താ​യും പ്ര​മേ​യ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

വ​നാ​തി​ർ​ത്തി അ​ടി​സ്ഥാ​ന​മാ​ക്കി മാ​ത്രം ഇ​എ​സ്ഐ​യു​ടെ പ​രി​ധി നി​ശ്ച​യി​ക്ക​ണം. ജ​ന​വാ​സ മേ​ഖ​ല​ക​ളും കൃ​ഷി ഇ​ട​ങ്ങ​ളും പ​രി​ധി​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ച്ച് മാ​ത്ര​മേ അ​ന്തി​മ നി​ർ​ണ​യം ന​ട​ത്താ​വൂ എ​ന്നും പ്ര​മേ​യം ആ​വ​ശ്യ​പ്പെ​ട്ടു. വ​ന സം​ര​ക്ഷ​ണ​ത്തോ​ടൊ​പ്പം ക​ർ​ഷ​ക​രു​ടെ​യും സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ​യും ജീ​വി​ത സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന ജ​ന​കീ​യ സ​മീ​പ​ന​മാ​ണ് ഇ​എ​സ്എ നി​ർ​ണ​യ​ത്തി​ൽ സ്വീ​ക​രി​ക്കേ​ണ്ട​ത്. ബ​ത്തേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ബോ​ർ​ഡ് യോ​ഗ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​അ​വ​റാ​ൻ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

വ​ന​ത്തി​ന് പു​റ​ത്തു​ള്ള പ്ര​ദേ​ശ​ങ്ങ​ള്‍ പ​രി​സ്ഥി​തി ലോ​ല​മാ​യി വി​ജ്ഞാ​പ​നം
ചെ​യ്യു​ന്ന​ത് അ​നു​ചി​തം: മ​ല​യോ​ര അ​തി​ജീ​വ​ന സം​ര​ക്ഷ​ണ സ​മി​തി

ക​ല്‍​പ്പ​റ്റ: പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ വ​ന​ത്തി​നു പു​റ​ത്തു​ള്ള പ്ര​ദേ​ശ​ങ്ങ​ള്‍ പ​രി​സ്ഥി​തി ലോ​ല​മാ​യി വി​ജ്ഞാ​പ​നം ചെ​യ്യു​ന്ന​ത് അ​നു​ചി​ത​മാ​ണെ​ന്ന് മ​ല​യോ​ര അ​തി​ജീ​വ​ന സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് പി.​വൈ. ജേ​ക്ക​ബ്, വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​വൈ. യോ​ഹ​ന്നാ​ന്‍, കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജോ​ഴ്‌​സ​ണ്‍ തോ​മ​സ് കോ​ച്ചാ​പ്പി​ള്ളി​ല്‍, സ​മി​തി അം​ഗ​വും മു​ള്ള​ന്‍​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യം​ഗ​വു​മാ​യ സ​ജി ജോ​ര്‍​ജ് എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ഇ​എ​സ്എ വി​ജ്ഞാ​പ​ന നീ​ക്ക​ത്തി​നെ​തി​രേ ഇ​ന്ത്യ​ന്‍ പ്ര​സി​ഡ​ന്‍റ്, പ്ര​ധാ​ന​മ​ന്തി, വ​നം-​പ​രി​സ്ഥി​തി മ​ന്ത്രി, സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി, വ​നം മ​ന്ത്രി, കൃ​ഷി മ​ന്ത്രി എ​ന്നി​വ​ര്‍​ക്ക് നി​വേ​ദ​നം ന​ല്‍​കു​മെ​ന്ന് അ​വ​ര്‍ അ​റി​യി​ച്ചു.

കാ​ടി​ന് പു​റ​ത്തു​ള്ള പ്ര​ദേ​ശ​ങ്ങ​ള്‍ പ​ല​ത​ര​ത്തി​ല്‍ നി​യ​ന്ത്ര​ങ്ങ​ള്‍ ബാ​ധ​ക​മാ​യ പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​മാ​യി വി​ജ്ഞാ​പ​നം ചെ​യ്യ​ന്ന​ത് ഭൂ​വു​ട​മ​ക​ളു​ടെ അ​വ​കാ​ശ​ത്തി​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണ്. പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന് കാ​ടും നാ​ടും ഉ​ള്‍​പ്പെ​ടു​ന്ന ഭൂ​പ്ര​ദേ​ശ​ങ്ങ​ള്‍ ഇ​എ​സ്എ​യാ​യി വി​ജ്ഞാ​പ​നം ചെ​യ്യേ​ണ്ട​തി​ല്ല. വ​ന​ത്തി​ല്‍ മ​രം​മു​റി, ഖ​ന​നം ഉ​ള്‍​പ്പെ​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്നി​ല്ല. അ​തി​നാ​ല്‍ ഒ​രു വി​ല്ലേ​ജി​ലെ​യും വ​ന​ഭൂ​മി​യെ പ​രി​സ്ഥി​തി​ലോ​ല​മാ​യി പ്ര​ത്യേ​കം വി​ജ്ഞാ​പ​നം ചെ​യ്യേ​ണ്ട​തി​ല്ല. വ​ന​ത്തോ​ടു​ചേ​ര്‍​ന്നു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലേ​റെ​യും ക​ര്‍​ഷ​ക​രു​ടെ കൈ​വ​ശ​ത്തി​ലാ​ണ്. നൂ​റ്റാ​ണ്ടു​ക​ളാ​യി പ​രി​സ്ഥി​തി സം​ര​ക്ഷ​ണം ന​ട​ത്തു​ന്ന​വ​രാ​ണ് കൃ​ഷി​ക്കാ​ര്‍.

കാ​ടി​നോ​ട് ചേ​ര്‍​ന്നു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഭാ​വി​യി​ല്‍ വ​ന​ത്തി​ലേ​തി​ന് സ​മാ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കൊ​ണ്ടു​വ​രി​ക​യെ​ന്ന അ​ജ​ന്‍​ഡ പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ വി​ജ്ഞാ​പ​ന നീ​ക്ക​ത്തി​ന് പി​ന്നി​ലു​ണ്ടെ​ന്ന് സം​ശ​യി​ക്ക​ണം. വ​ന്യ​ജീ​വി​ക​ളു​ടെ വി​ഹാ​ര​കേ​ന്ദ്ര​മാ​യി ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളും കൃ​ഷി​യി​ട​ങ്ങ​ളും മാ​റു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക​ണം. വ​നാ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഇ​പ്പോ​ള്‍​ത്ത​ന്നെ വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​ണ്. വ​ന്യ​ജീ​വി സാ​ന്നി​ധ്യ​ത്തി​ന്‍റെ തീ​വ്ര​ത വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ലേ​ക്ക് ന​യി​ക്കു​ന്ന​താ​ണ് പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ വി​ജ്ഞാ​പ​നം. നി​ല​വി​ല്‍ വ​ന​ത്തി​ന് ഉ​ള്‍​ക്കൊ​ള്ളാ​ന്‍ ക​ഴി​യാ​ത്ത വി​ധ​ത്തി​ലാ​ണ് വ​ന്യ​ജീ​വി​ക​ളു​ടെ എ​ണ്ണ​പ്പെ​രു​പ്പം. വ​ന​ത്തി​ല്‍ വ​ന്യ​ജീ​വി​ക​ളു​ടെ ആ​ധി​ക്യം ത​ട​യു​ന്ന​തി​നും ആ​വാ​സ​വ്യ​വ​സ്ഥ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും അ​ടി​യ​ന്ത​ര ന​ട​പ​ടി ഉ​ണ്ടാ​ക​ണം. ഈ ​ആ​വ​ശ്യ​വും നി​വേ​ദ​ത്തി​ല്‍ ഉ​ന്ന​യി​ക്കു​മെ​ന്ന് സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

Tags : District News Nattuvishesham Eco-Sensitive Area

Recent News

Corehub Up