x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ടി​ക​ള്‍​ക്ക് ബി​രി​യാ​ണി​യൊ​രു​ക്കി ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ ഓ​ട്ടോ ഡ്രൈ​വ​ര്‍​മാ​ര്‍

വെബ് ഡെസ്ക്
Published: September 19, 2026 03:07 AM IST | Updated: September 19, 2026 03:07 AM IST

ഓ​ട്ടോ ഡ്രൈ​വ​ര്‍​മാ​ര്‍ കു​ട്ടി​ക​ള്‍​ക്ക് ബി​രി​യാ​ണി വി​ള​മ്പു​ന്നു.

ക​രു​നാ​ഗ​പ്പ​ള്ളി : ദി​വ​സേ​ന ത​ങ്ങ​ളു​ടെ വാ​ഹ​ന​ങ്ങ​ളി​ല്‍ സ്‌​കൂ​ളി​ലെ​ത്തി​ക്കു​ന്ന കു​രു​ന്നു​ക​ള്‍​ക്ക് സ്‌​നേ​ഹ​വി​രു​ന്നാ​യി ബി​രി​യാ​ണി ഒ​രു​ക്കി ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ ഓ​ട്ടോ ഡ്രൈ​വ​ര്‍​മാ​ര്‍.

ക​രു​നാ​ഗ​പ്പ​ള്ളി ഗ​വ. യുപിജി സ്‌​കൂ​ളി​ലെ​യും ഗ​വ. ടൗ​ണ്‍ എ​ല്‍​പി സ്‌​കൂ​ളി​ലെ​യും 1300ഓ​ളം വ​രു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളു​മാ​ണ് ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ള്‍ ഒ​രു​ക്കി​യ വി​രു​ന്നി​ല്‍ പ​ങ്കാ​ളി​ക​ളാ​യ​ത്.

ക​രു​നാ​ഗ​പ്പ​ള്ളി യു​പി​ജി സ്‌​കൂ​ളി​ല്‍ മാ​ത്രം ആ​യി​ര​ത്തോ​ളം കു​ട്ടി​ക​ള്‍ പ​ഠി​ക്കു​ന്നു​ണ്ട്. ഇ​വ​രി​ല്‍ ഭൂ​രി​ഭാ​ഗം കു​ട്ടി​ക​ളെ​യും വ​ര്‍​ഷ​ങ്ങ​ളാ​യി സ്‌​കൂ​ളി​ല്‍ സു​ര​ക്ഷി​ത​മാ​യി എ​ത്തി​ക്കു​ന്ന​ത് നാ​ല്‍​പ്പ​തോ​ളം വ​രു​ന്ന ഓ​ട്ടോ ഡ്രൈ​വ​ര്‍​മാ​രാ​ണ്. ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​ട്ടി​ക​ള്‍​ക്ക് സ​ദ്യ ന​ല്‍​കാ​നാ​യി​രു​ന്നു ആ​ദ്യം തീ​രു​മാ​നി​ച്ച​തെ​ങ്കി​ലും കു​ട്ടി​ക​ളു​ടെ താ​ത്പ​ര്യം പ​രി​ഗ​ണി​ച്ച് ചി​ക്ക​ന്‍ ബി​രി​യാ​ണി ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ‌

ഉ​ച്ച​യ്ക്ക് കു​ട്ടി​ക​ളെ​യെ​ല്ലാം ഇ​രു​ത്തി ഓ​ട്ടോ ഡ്രൈ​വ​ര്‍​മാ​ര്‍​ത​ന്നെ നേ​രി​ട്ട് ഭ​ക്ഷ​ണം വി​ള​മ്പി ന​ല്‍​കി. യു​പിജി സ്‌​കൂ​ളി​ല്‍​ ന​ട​ന്ന പ​രി​പാ​ടി ഹെ​ഡ്മി​സ്ട്ര​സ് ര​ശ്മി ര​വീ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ അ​നി​ല്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യി. ടൗ​ണ്‍ എ​ല്‍​പി സ്‌​കൂ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങു​ക​ള്‍​ക്ക് ഹെ​ഡ്മി​സ്ട്ര​സ് കെ. ​ശ്രീ​കു​മാ​രി, എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ അ​ബ്ദു​ല്‍ ക​ബീ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : District News Nattuvishesham Auto-rickshaw drivers Karunagappally biryani

Recent News

Corehub Up