സോമൻ
പിറവം: മകന്റെ മർദനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. ഓണക്കൂർ തൊടുവാക്കുഴി ആലയ്ക്കൽ സോമൻ (67) ആണ് മരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം സ്വത്തു തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിലാണ് സോമന് തലയ്ക്ക് പരിക്കേറ്റത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയായിരുന്നു മരണം. ഇതുമായി ബന്ധപ്പെട്ട് മൂത്തമകൻ ജയനെയാണ് പൊലിസ് അറസ്റ്റുചെയ്തു. പ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. അമ്മിണിയാണ് സോമന്റെ ഭാര്യ. രണ്ടാമത്തെ മകൻ: അജയൻ. മരുമക്കൾ: അനിത, ഗ്രീഷ്മ.
Tags : NattuVishesham.DistricteNews