പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: തിരുവനന്തപുരം വട്ടപ്പാറയിൽ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞു. അപകടത്തിൽപ്പെട്ട ദന്പതികളിൽ വട്ടപ്പാറ കുറ്റിയാണി സുമാഭവനിൽ വിദ്യാധരനെ(65) കാണാതായി. ഭാര്യ ലതാകുമാരിയെ രക്ഷപ്പെടുത്തി. വിദ്യാധരനെ കണ്ടെത്തുന്നതിനായി ഫയർഫോഴ്സും പ്രാദേശികവാസികളും ചേർന്നു ശക്തമായ തെരച്ചിൽ തുടരുകയാണ്.
പ്രദേശത്ത് പെയ്ത ശക്തമായ മഴയെത്തുടർന്ന് വെറ്റിനാട് തോട്ടിൽ ജലനിരപ്പ് ഉയർന്നിരുന്നു. ഇതിനിടയിലാണ് വിവാഹ സത്കാരത്തിൽ പങ്കെടുത്തശേഷം മടങ്ങുകയായിരുന്ന വിദ്യാധരനും ഭാര്യ ലതയും സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞത്. വെള്ളക്കെട്ടു കണ്ട് ഓട്ടോ തിരിക്കാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു. അപകടം ഉണ്ടായത്. അപകടത്തിനു പിന്നാലെ നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് ഓട്ടോറിക്ഷ കരയ്ക്കടുപ്പിച്ചെങ്കിലും വിദ്യാധരൻ അതിനുള്ളിൽ ഉണ്ടായിരുന്നില്ല.
സംഭവസ്ഥലത്തുനിന്നു രണ്ടര കിലോമീറ്ററോളം ദൂരത്തിൽ തെരച്ചിൽ പൂർത്തിയാക്കിയെങ്കിലും വിദ്യാധരനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ശക്തമായ അടിയൊഴുക്കും വെളിച്ചമില്ലായ്മയും തെരച്ചിൽ പ്രവർത്തനങ്ങൾക്ക് വലിയ തടസം സൃഷ്ടിക്കുന്നുണ്ട്.
Tags :