ഡിജിറ്റൽ അഡിക്ഷൻ ബോധവത്കരണ പരിപാടിയുടെ സംഘാടകസമിതി രൂപീകരണയോഗം എഎസ്പി കരുണാകരൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
വെള്ളരിക്കുണ്ട്: ജില്ലാ സോഷ്യൽ പൊലിസിംഗ് ഡിവിഷന്റെയും ജനമൈത്രി പൊലിസിന്റെയും ആഭിമുഖ്യത്തിൽ ഡിജിറ്റൽ അഡിക്ഷന് എതിരായുള്ള ജില്ലാതല ബോധവത്കരണ പരിപാടി നവംബർ 13ന് വെള്ളരിക്കുണ്ട് യഷ്വ കൺവൻഷൻ സെന്ററിൽ നടത്തും. പരിപാടിയുടെ സംഘാടകസമിതി രൂപീകരണയോഗം വെള്ളരിക്കുണ്ട് പേൾ റസിഡൻസിയിൽ അഡീഷണൽ ജില്ലാ പൊലിസ് സൂപ്രണ്ട് കരുണാകരൻ ഉദ്ഘാടനം ചെയ്തു. വെള്ളരിക്കുണ്ട് സിഐ പി. നളിനാക്ഷൻ അധ്യക്ഷത വഹിച്ചു.
സോഷ്യൽ പൊലിസിംഗ് ജില്ലാ കോ-ഓർഡിനേറ്റർ എസ്ഐ രാമകൃഷ്ണൻ വിഷയാവതരണം നടത്തി. ബളാൽ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഷോബി ജോസഫ്, പഞ്ചായത്ത് അംഗം ഷാജൻ പൈങ്ങോട്ട്, കിനാനൂർ-കരിന്തളം പഞ്ചായത്ത് അംഗം ശൈലജ കൃഷ്ണൻ, വെസ്റ്റ് എളേരി പഞ്ചായത്ത് അംഗങ്ങളായ ജോമോൻ, സുജിത്ത്, വെള്ളരിക്കുണ്ട് ഫൊറോന വികാരി ഫാ. ഡോ. ജോൺസൺ അന്ത്യാംകുളം, സോഷ്യൽ പൊലിസിംഗ് ഡിവിഷൻ കൗൺസലർ സൈക്കോളജിസ്റ്റ് അഷിത, ജനമൈത്രി സുരക്ഷാ പ്രോജക്ട് അഡീഷണൽ ജില്ലാ നോഡൽ ഓഫീസർ ശശിധരൻ, എസ്എച്ച്ഒ മനു പി. ചെറിയാൻ, ജനമൈത്രി സുരക്ഷ സമിതി കൺവീനർ ഷോണി കെ. ജോർജ് എന്നിവർ പങ്കെടുത്തു.
ഫാ. ഡോ. ജോൺസൺ അന്ത്യാംകുളം മുഖ്യ രക്ഷാധികാരിയും ബളാൽ, കിനാനൂർ- കരിന്തളം പഞ്ചായത്ത് പ്രസിഡന്റുമാർ അധ്യക്ഷരും ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഷോബി ജോസഫ് വർക്കിംഗ് ചെയർപേഴ്സണും വെള്ളരിക്കുണ്ട് സിഐ കൺവീനറുമായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു.
Tags : NattuVishesham DistrictNews