കുറുന്പലങ്ങോട്: കുറുന്പലങ്ങോട് ഗവണ്മെന്റ് യുപി സ്കൂളിന്റെ തനത് പ്രവർത്തനമായ "ശലഭങ്ങൾ പറക്കട്ടെ’ പദ്ധതിയുടെ ഭാഗമായി ഉന്നതികളിൽനിന്നു വരുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കായി ബോധവത്കരണവും കുട്ടികൾക്ക് പഠനോപകരണവും വിതരണം ചെയ്തു.
ചുങ്കത്തറ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. സുരേഷ്, വാർഡ് അംഗം മുഹമ്മദാലി, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റിയാസ് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ സതീശൻ, സുരേഷ്, ശിവശങ്കരൻ, അനൂജ്, മെംബർ റെജി ജോണി എന്നിവർ പ്രസംഗിച്ചു.
Tags : nattu vishesham Awareness raising distribution of study