ചാസ് കാവാലം യൂണിറ്റിന്റെ ബോധവത്കരണ സെമിനാറും സർട്ടിഫിക്കറ്റ് വിതരണവും ചാസ് അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജോസഫ് ചാമക്കാല ഉദ്ഘാടനം ചെയ്യുന്നു.
മങ്കൊമ്പ്: ചാസ് കാവാലം സെന്റ് തെരേസാസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ, അംഗങ്ങൾക്കായി ബോധവത്കരണ സെമിനാറും, തയ്യൽ പരിശീലനം പൂർത്തിയാക്കിയവർക്ക്, സർട്ടിഫിക്കറ്റ് വിതരണവും നടത്തി.
ചാസ് അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജോസഫ് ചാമക്കാല പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമസഭകളുടെ പ്രസക്തിയും പ്രാധാന്യവും എന്ന വിഷയത്തിൽ, ശ്രീ ജോസഫ് ചേക്കോടൻ ക്ലാസ്സ് നയിച്ചു. യൂണിറ്റ് ഡയറക്ടർ ഫാ. ജേക്കബ് കാട്ടടി അധ്യക്ഷത വഹിച്ച യോഗത്തിൽ പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് ബ്രിന്റാ ചാക്കോ, സെക്രട്ടറി സിജി കുര്യൻ, സാലിമ്മ വർഗീസ്, ത്രേസ്യാമ്മ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Awareness nattuvishesham local news