x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ക്തദാ​നം ജീ​വി​ത​വ്ര​ത​മാ​ക്കി എ​ക്സ​ൽ ജോ​ർ​ജ്


Published: June 13, 2026 01:35 AM IST | Updated: June 13, 2026 01:35 AM IST

ചേ​ർ​ത്ത​ല: സ്വ​ന്തം പ്ര​വൃത്തി​യി​ലൂ​ടെ ര​ക്ത‌​ദാ​ന​ത്തി​ന്‍റെ പു​ണ്യം പു​തു​ത​ല​മു​റ​യ്ക്കു പ​ക​ർ​ന്നുന​ൽ​കു​ക​യാ​ണ് ചേ​ർ​ത്ത​ല സ്വ​ദേ​ശി എ​ക്സ​ൽ ജോ​ർ​ജ്. വി​വി​ധ ആ​ശു​പ​ത്രിക​ളി​ലാ​യി ജോ​ർ​ജ് ഇ​തു​വ​രെ ര​ക്തം ദാ​നം ചെ​യ്ത​ത്‌ 37 ത​വ​ണ. ആ​ശു​പ​ത്രി കി​ട​ക്ക​യി​ൽ രോ​ഗി​യു​ടെ ജീ​വ​ന്‍റെ തു​ടി​പ്പു​ക​ൾ മ​ങ്ങി ബ​ന്ധു​ക്ക​ൾ ര​ക്‌​ത​ത്തി​നാ​യി പ​ര​ക്കം പാ​യു​മ്പോ​ൾ ഇ​വ​ർ​ക്കു മു​ന്നി​ൽ സ​ഹാ​യ​ഹ​സ്‌​ത​വു​മാ​യി എ​ത്തു​ന്ന ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ 23-ാം വാ​ർ​ഡി​ൽ പു​ല്ലാ​ട്ടു​വെ​ളി എ​ക്സ​ൽ ജോ​ർ​ജ് നാ​ട്ടു​കാ​ർ​ക്കും പ്രി​യ​ങ്ക​ര​നാ​ണ്. ത​ന്‍റെ ര​ക്‌​ത​ഗ്രൂ​പ്പ് അ​പൂ​ർ​വ​മാ​യ ഒ ​നെ​ഗ​റ്റീ​വാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ 18-ാം വ​യ​സി​ലാ​ണ് ആ​ദ്യ​മാ​യി ര​ക്ത​ദാ​നം ചെ​യ്ത‌​ത്.

അ​ന്നു​മു​ത​ൽ വി​വി​ധ ആശു​പ​ത്രി​ക​ളി​ലാ​യി ര​ക്ത​ദാ​നം തു​ട​രു​ക​യാ​ണ്. ര​ക്ത​ദാ​ന​ത്തി​നാ​യി ഏ​തു​സ​മ​യ​ത്ത് വി​ളി​ച്ചാ​ലും ഇ​ദ്ദേ​ഹം സ​ന്ന​ദ്ധ​നാ​ണ്. 100 ത​വ​ണ ര​ക്ത​ദാ​നം ചെ​യ്യ​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്ന് ജോ​ർ​ജ് പ​റ​ഞ്ഞു. ഫ്ളോ​റിം​ഗ് മേ​ഖ​ല​യി​ലെ ക​രാ​ർ ജോ​ലി​ക്കാ​ര​നാ​യ ഇ​യാ​ൾ തൊ​ഴി​ൽ ഉ​പേ​ക്ഷി​ച്ചാ​ണ് യാ​തൊ​രു പ്ര​തി​ഫ​ല​വും വാ​ങ്ങാ​തെ കേ​ര​ള​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള ആ​ശു​പ​ത്രി​ക​ളി​ൽ ര​ക്‌​ത​ദാ​ന​ത്തി​നാ​യി എ​ത്തു​ന്ന​ത്.

സാ​മൂ​ഹ്യ, രാ​ഷ്ട്രീ​യ മേ​ഖ​ല​ക​ളി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ദ്ദേ​ഹം ജീ​വ​കാ​രു​ണ്യ പ്ര​സ്ഥാ​ന​മാ​യ ആ​ശ്ര​മം ചാ​രി​റ്റ​ബി​ൾ ട്ര​സ്‌​റ്റി​ന്‍റെ സം​ഘാ​ട​ക​നു​മാ​ണ്. ര​ക്ത​ദാ​ന​ത്തി​ലൂ​ടെ ഒ​രു മ​നു​ഷ്യ​ൻ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തു​മ്പോ​ൾ ല​ഭി​ക്കു​ന്ന ആ​ത്മ‌​സം​തൃ​പ്തി​യാ​ണ് ഏ​റെ സ​ന്തോ​ഷം ന​ൽ​കു​ന്ന​ത​തെ​ന്നും ചേ​ർ​ത്ത​ല യു​വ​ർ കോ​ള​ജ് സോ​ഷ്യ​ൽ സ​ർ​വീ​സ് വിം​ഗി​ലൂ​ടെ​യാ​ണ് കൂ​ടു​ത​ൽ ത​വ​ണ ര​ക്തം ദാ​നം ചെ​യ്തി​ട്ടു​ള്ള​തെ​ന്നും ജോ​ര്‍​ജ് പ​റ​ഞ്ഞു. ഭാ​ര്യ: മേ​രി ജെ​യി​ൻ. മ​ക​ൻ അ​നി​ൽ ജോ​സ്.

Tags : blood donation Nattuvishesham District News

Recent News

Corehub Up