x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ കാ​ല​പ്പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്കാ​ൻ നോ​ട്ടീ​സ്


Published: June 13, 2026 03:04 AM IST | Updated: June 13, 2026 03:04 AM IST

നീ​ലേ​ശ്വ​രം: ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ കാ​ല​പ്പ​ഴ​ക്കം മൂ​ലം ജീ​ർ​ണി​ച്ച് അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള എ​ല്ലാ കെ​ട്ടി​ട​ങ്ങ​ളും പൊ​ളി​ച്ചു​നീ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭ കെ​ട്ടി​ട ഉ​ട​മ​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി. ദു​ര​ന്ത​നി​വാ​ര​ണ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. നീ​ലേ​ശ്വ​രം രാ​ജാ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തും രാ​ജാ​സ് സ്കൂ​ളി​ന് സ​മീ​പ​ത്തു​മു​ള്ള ദ​ശ​ക​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​ങ്ങ​ൾ ഉ​ട​ൻ പൂ​ർ​ണ​മാ​യും പൊ​ളി​ച്ചു​മാ​റ്റാ​നാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ള്ള​ത്.

രാ​ജാ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള കെ​ട്ടി​ട​ങ്ങ​ൾ റോ​ഡ് വി​ക​സ​ന​ത്തി​നു​വേ​ണ്ടി ഏ​റ്റെ​ടു​ക്കാ​ൻ അ​ട​യാ​ള​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തി​നാ​ൽ വ​ർ​ഷ​ങ്ങ​ളാ​യി അ​റ്റ​കു​റ്റ​പ​ണി​ക​ൾ പോ​ലും ന​ട​ത്താ​തെ വ​ച്ചി​രി​ക്കു​ക​യാ​ണ്. കെ​ട്ടി​ട​ങ്ങ​ളും സ്ഥ​ല​വും റോ​ഡ് വി​ക​സ​ന​ത്തി​നാ​യി ഏ​റ്റെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് രേ​ഖ​ക​ളു​ടെ പ​രി​ശോ​ധ​ന​യും മൂ​ല്യ​നി​ർ​ണ​യ​വും സം​ബ​ന്ധി​ച്ച അ​വ​സാ​ന​ഘ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. ഇ​വ പൂ​ർ​ത്തി​യാ​ക്കി ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കു​ന്ന​തി​നു​മു​മ്പ് കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​മാ​റ്റാ​ൻ ഉ​ട​മ​ക​ൾ ത​യാ​റാ​കു​മോ എ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

അ​തേ​സ​മ​യം കാ​ല​വ​ർ​ഷ​ത്തി​ൽ കെ​ട്ടി​ട​ങ്ങ​ൾ ത​ക​ർ​ന്നു​വീ​ണ് അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യാ​ൽ അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഉ​ട​മ​ക​ൾ​ക്കു ത​ന്നെ​യാ​യി​രി​ക്കു​മെ​ന്നാ​ണ് ന​ഗ​ര​സ​ഭ​യു​ടെ നി​ല​പാ​ട്. രാ​ജാ​സ് സ്കൂ​ളി​ലേ​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ന്നു​പോ​കു​ന്ന ഇ​ട​വ​ഴി​ക്കു സ​മീ​പ​ത്തെ ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത പ​ഴ​യ വീ​ടി​ന്‍റെ ഒ​രു ഭാ​ഗം ക​ഴി​ഞ്ഞ​ദി​വ​സം മ​ഴ​യി​ൽ ത​ക​ർ​ന്നു​വീ​ണി​രു​ന്നു. ആ ​സ​മ​യ​ത്ത് വ​ഴി​യി​ൽ വി​ദ്യാ​ർ​ഥി​ക​ളൊ​ന്നു​മി​ല്ലാ​തി​രു​ന്ന​തി​നാ​ലാ​ണ് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യ​ത്.

Tags : Notice to demolish Nattuvishesham District News

Recent News

Corehub Up