പ്രതീകാത്മക ചിത്രം
തടിയൂർ: അയിരൂർ മാനവമൈത്രി ചതയ ജലോത്സവം ഇന്ന് ഉച്ചയ്ക്ക് 1. 30ന് പുതിയകാവ് ദേവീ ക്ഷേത്രക്കടവിൽ നടക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിവേലിൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനം നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്യും.
പഴകുളം മധു എംഎൽഎ പള്ളിയോടങ്ങൾക്ക് ദക്ഷിണ നൽകി സ്വീകരിക്കും. ജല ഘോഷയാത്ര ആന്റോ ആൻറണി എംപി ഫ്ലാഗ് ഓഫ് ചെയ്യും. വർഗീസ് മാമ്മൻ എംഎൽഎ മാനവമൈത്രി സന്ദേശം നകും.
രണ്ടിനു ജലഘോഷയാത്ര ആരംഭിക്കും. എ, ബി ബാച്ചുകളിലായി 23 പള്ളിയോടങ്ങൾ ജല ഘോഷയാത്രയിൽ പങ്കെടുക്കും. ഏറ്റവും നന്നായി പാടി ത്തുഴഞ്ഞുവരുന്ന എ ബി ബാച്ചുകൾക്ക് മാനവ മൈത്രി ട്രോഫി സമ്മാനിക്കും.
Tags : Nattuvishesham DistrictNews DeepikaNews