അയ്യന്‍കാളി
ചങ്ങനാശേരി: അയ്യന്‍കാളി ജന്മദിനം 27നും 28നും സംസ്ഥാന വ്യാപകമായി ആഘോഷിക്കുമെന്ന് അഖിലകേരള ചേരമര്‍ ഹിന്ദു മഹാസഭ സംസ്ഥാന കമ്മിറ്റി അറിയിച്ചു.
സംസ്ഥാന കമ്മിറ്റി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ജന്മദിനാഘോഷങ്ങള് നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി. മഹാസഭയുടെ എല്ലാ ശാഖകളിലും ജന്മനക്ഷത്രദിനമായ അവിട്ടം നാളില്‍ പുഷ്പാര്‍ച്ചനയും പൊതുസമ്മേളനങ്ങളും കലാകായിക മത്സരങ്ങളും നടത്തുന്നതും തുടര്‍ന്ന് കഞ്ഞിവീഴ്ത്തല്‍ ചടങ്ങും നടത്തും.
28ന് ജന്മദിന ആഘോഷം നടത്തും. അന്നേ ദിവസം രാവിലെ ചങ്ങനാശേരി വടക്കേക്കരയിലുള്ള മഹാത്മാ അയ്യന്‍കാളി പ്രതിമക്കു മുന്പില് സംസ്ഥാന യൂണിയന് മഹിളാസമാജം ഭാരവാഹികള്‍ പുഷ്പാര്‍ച്ചന നടത്തും.
പുഷ്പാര്‍ച്ചന മഹാസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. വി.ആര് രാജു ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ മഹാസഭ ജനറല്‍ സെക്രട്ടറി എ.ജെ. രാജന്, രക്ഷാധികാരി സി.ഡി. മോഹനന്, വൈസ് പ്രസിഡന്റുമാരായ മോഹനന് ഈട്ടിക്കല്‍, സജിമോന്‍ റാന്നി, സുരേഷ് പള്ളിയടി, ദിലീപ് ആപ്പിശ്ശേരി, കെ.കെ. ഷൈലജ, കെ.കെ. രാജു കുട്ടനാട്, ഓമന ശശികുമാര്‍, സുരേഷ് ലബ്ബക്കട, ഗായത്രി മനോജ്, ബാബു, അജിതകുമാരി, ശാന്തമ്മ രവി എന്നിവര്‍ പ്രസംഗിക്കും.
അയ്യന്‍കാളിയുടെ ചരമദിനമായ ജൂണ്‍ 18 അവധി ദിനമായി പ്രഖ്യാപിക്കണമെന്നും ഭൂരഹിതരായ എല്ലാ പാവപ്പെട്ടവര്‍ക്കും ഭൂമിയും വീടും സര്‍ക്കാര്‍ നല്‍കണമെന്നും പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ കലാലയങ്ങളില്‍ ജാതി പീഡനങ്ങള്‍ക്കു വിധേയമാകുന്നതു തടയുവാന്‍ നിധിന് രാജിന്റെ പേരില്‍ നിയമ നിര്‍മാണം നടത്തണമെന്നും സംഘടന കേരള സര്‍ക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.