x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​യ്യ​പ്പ​ൻ​കോ​വി​ൽ തൂ​ക്കു​പാ​ലം: അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് ന​ട​പ​ടി വൈ​കു​ന്നു


Published: February 15, 2026 06:15 AM IST | Updated: February 15, 2026 06:15 AM IST

ഉ​പ്പു​ത​റ: അ​യ്യ​പ്പ​ൻ​കോ​വി​ൽ തൂ​ക്കു​പാ​ല​ത്തി​ന്‍റെ അ​റ്റ​കു​റ്റപ്പണി​ക​ൾ ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. ഗു​രു​ത​ര​മാ​യ ബ​ല​ക്ഷ​യം നേ​രി​ടു​ന്ന തൂ​ക്കു​പാ​ലം അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. അ​യ്യ​പ്പ​ൻ​കോ​വി​ൽ ശ്രീ​ധ​ർ​മ്മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ലെ ശി​വ​രാ​ത്രി പ്ര​മാ​ണി​ച്ച് 14, 15 തീ​യ​തി​ക​ളി​ൽ ഇ​തു​വ​ഴി​യു​ള്ള യാ​ത്ര നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.

കോ​ഴി​മ​ല​യി​ൽ താ​മ​സി​ക്കു​ന്ന നാ​നൂ​റി​ല​ധി​കം കു​ടും​ബ​ങ്ങ​ളു​ടെ പ്ര​ധാ​ന യാ​ത്രാ​മാ​ർ​ഗ​മാ​ണ് അ​യ്യ​പ്പ​ൻ​കോ​വി​ൽ തൂ​ക്കു​പാ​ലം. ഭ​ക്ത​ർ ക്ഷേ​ത്ര​ത്തി​ൽ എ​ത്തു​ന്ന​തും ഇ​തു വ​ഴി​യാ​ണ്. ഇ​ടു​ക്കി സം​ഭ​ര​ണി​യി​ൽ വെ​ള്ളം നി​റ​യു​ന്ന ആ​റു മാ​സം തൂ​ക്കു​പാ​ല​ത്തി​ൽ​കൂ​ടി മാ​ത്ര​മേ യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യു​ക​യു​ള്ളൂ. ശി​വ​രാ​ത്രി ദി​വ​സം കൂ​ടു​ത​ൽ ആ​ളു​ക​ൾ എ​ത്തു​ന്ന​ത് പ​രി​ഗ​ണി​ച്ചാ​ണ് പാ​ലം അ​ട​ച്ച​തെ​ന്നാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം പ​റ​യു​ന്ന​ത്.

എ​ന്നാ​ൽ, ജി​ല്ല​യി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്രം കൂ​ടി​യാ​ണ് തൂ​ക്കു​പാ​ലം. നൂ​റു​ക​ണ​ക്കി​ന് വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​ണ് ഇ​വി​ടെ​യെ​ത്തു​ന്ന​ത്. ഇ​ടു​ക്കി ജ​ലാ​ശ​യ​ത്തി​ന്‍റെ വി​ദൂ​ര​ദൃ​ശ്യം കാ​ണാ​ൻ ഒ​രേ​സ​മ​യം നൂ​റി​ല​ധി​കം ആ​ളു​ക​ൾ തൂ​ക്കു​പാ​ല​ത്തി​ൽ ക​യ​റാ​റു​ണ്ട്.

ആ​ളു​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ സെ​ക്യൂ​രി​റ്റി​യെ നി​യ​മി​ക്ക​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം ജി​ല്ലാ ഭ​ര​ണ​കൂ​ടം ഇ​തു​വ​രെ പ​രി​ഗ​ണി​ച്ചി​ട്ടി​ല്ല.

പാ​ലം കൂ​ടു​ത​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ലേ​ക്ക് നീ​ങ്ങി​യ​തോ​ടെ 2023 ൽ ​ഡി​ടി​പി​സി എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 13 ല​ക്ഷം രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റ് ത​യ്യാ​റാ​ക്കു​ക​യും സം​സ്ഥാ​ന റി​വ​ർ മാ​നേ​ജ്മെ​ന്‍റി​നു ന​ൽ​കു​ക​യും ചെ​യ്ത​താ​ണ്. എ​ന്നാ​ൽ, സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി പ​റ​ഞ്ഞ് സം​സ്ഥാ​ന റി​വ​ർ മാ​നേ​ജ്മെ​ന്‍റ് ശി​പാ​ർ​ശ അം​ഗീ​ക​രി​ച്ചി​ല്ല.

ഒ​രേ സ​മ​യം 40 പേ​രി​ൽ കൂ​ടു​ത​ൽ പാ​ല​ത്തി​ൽ ക​യ​റാ​ൻ പാ​ടി​ല്ലെ​ന്ന മു​ന്ന​റി​യി​പ്പു ബോ​ർ​ഡു സ്ഥാ​പി​ച്ച് അ​ധി​കൃ​ത​ർ കൈ​യൊ​ഴി​ഞ്ഞു.ഇ​തു ലം​ഘി​ക്കു​ന്നു​ണ്ടോ എ​ന്നു പ​രി​ശോ​ധി​ക്കാ​ൻ​പോ​ലും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല.

Tags : nattu vishesham Ayyappankovil Suspension Bridge

Recent News

Corehub Up