x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​ത്ത​ന്നൂ​രി​ല്‍ ബി.ബി. ഗോപകുമാർ ഞെട്ടിച്ചു

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ര്‍
Published: May 5, 2026 06:46 AM IST | Updated: May 5, 2026 06:46 AM IST

ചാ​ത്ത​ന്നൂ​ര്‍: അ​ട്ടി​മ​റി വി​ജ​യ​മാ​ണ് ചാ​ത്ത​ന്നൂ​രി​ല്‍ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ബി.​ബി. ഗോ​പ​കു​മാ​ര്‍ നേ​ടി​യ​തെ​ന്ന് പു​റ​മേ​യു​ള്ള​വ​ര്‍​ക്ക് തോ​ന്നു​മെ​ങ്കി​ലും വി​ജ​യ​ത്തി​ല്‍ തെ​ല്ലും അ​തി​ശ​യ​മി​ല്ല. വ​ര്‍​ഷ​ങ്ങ​ളാ​യി ക്ഷ​മ​യോ​ടെ​യും ചി​ട്ട​യോ​ടെ​യും ബി​ജെ​പി ന​ട​ത്തു​ന്ന സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ന​വും ഗൃ​ഹസ​മ്പ​ര്‍​ക്ക പ​രി​പാ​ടി​ക​ളും വിജയ ത്തിലേക്ക് വഴിതെളിച്ചു. 2011-ല്‍ ​ചാ​ത്ത​ന്നൂ​ര്‍ നി​യോ​ജ മ​ണ്ഡ​ല​ത്തി​ല്‍ 3839 വോ​ട്ടു മാ​ത്രം നേ​ടി​യ ബി​ജെ​പി​ക്ക് ല​ഭി​ച്ച​ത് 3.4 ശ​ത​മാ​ന​മാ​യി​രു​ന്നു. ബി​ജെ​പി​യു​ടെ വ​ള​ര്‍​ച്ച​യ്‌​ക്കൊ​പ്പം ഇ​ട​തു​മു​ന്ന​ണി​യു​ടെ​യും യു​ഡി​എ​ഫി​ന്‍റെ​യും ത​ള​ര്‍​ച്ച​യും ക​ഴി​ഞ്ഞ കാ​ല ക​ണ​ക്കു​ക​ള്‍ പ​രി​ശോ​ധി​ച്ചാ​ല്‍ വ്യ​ക്ത​മാ​കും.

2016ല്‍ ​ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​യി ബി.​ബി. ഗോ​പ​കു​മാ​ര്‍ എ​ത്തി​യ​തോ​ടെ​യാ​ണ് സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​നം ശ​ക്ത​മാ​യ​തും ബി​ജെ​പി​ക്ക് വി​ജ​യി​ക്ക​ണ​മെ​ന്ന വാ​ശി ഉ​ണ്ടാ​യ​തും. ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും അ​തി​ന്‍റെ ശ​ക്തി തെ​ളി​യി​ച്ചു. നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ക​ല്ലു​വാ​തു​ക്ക​ല്‍, ചാ​ത്ത​ന്നൂ​ര്‍, ചി​റ​ക്ക​ര, പു​ത​ക്കു​ളം, ആ​ദി​ച്ച​ന​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഭ​ര​ണം നേ​ടി​യി​ല്ലെ​ങ്കി​ലും ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി​യാ​യി മാ​റി.

2011-ല്‍ ​ഇ​ട​തു​മു​ന്ന​ണി​യി​ലെ ജി.​എ​സ്. ജ​യ​ലാ​ല്‍ 60187 വോ​ട്ട് നേ​ടി വി​ജ​യി​ച്ചു. 52.7 ശ​ത​മാ​നം വോ​ട്ടാ​ണ് നേ​ടി​യ​ത്. 2016-ല്‍ ​ജ​യ​ലാ​ല്‍ വി​ജ​യം ആ​വ​ര്‍​ത്തി​ച്ചു. 67606 വോ​ട്ട് നേ​ടി. 50.76 ശ​ത​മാ​ന​മാ​യി വോ​ട്ട് വി​ഹി​തം കു​റ​ഞ്ഞു. 2021-ല്‍ ​ജ​യ​ലാ​ലിന്‍റെ മൂ​ന്നാ​മൂ​ഴ​ത്തി​ല്‍ 59296 വോ​ട്ട് നേ​ടി വി​ജ​യി​ച്ചു. വോ​ട്ടിം​ഗ് ശ​ത​മാ​നം 43.12 ആ​യി കു​റ​ഞ്ഞു. ഓ​രോ തെ​ര​ഞ്ഞെ​ടു​പ്പു ക​ഴി​യു​മ്പോ​ഴും ഇ​ട​തു​മു​ന്ന​ണി​യു​ടെ വോ​ട്ടിം​ഗ് ശ​ത​മാ​നം കു​റ​യു​ക​യാ​യി​രു​ന്നു. എ​ല്‍​ഡി​എ​ഫി​ന്‍റെ 2016 ലെ 34407 ​എ​ന്ന ഭൂ​രി​പ​ക്ഷം 2021-ല്‍ 17206 ​ആ​യി കു​റ​യ്ക്കാ​നും ബി​ജെ​പി​ക്ക് ക​ഴി​ഞ്ഞു.


2011-ല്‍ ​യു​ഡി​എ​ഫി​ലെ ബി​ന്ദു കൃ​ഷ്ണ 47598 വോ​ട്ട് നേ​ടി ര​ണ്ടാം സ്ഥാ​ന​ക്കാ​രി​യാ​യെ​ങ്കി​ലും 41.6 ശ​ത​മാ​നം വോ​ട്ട് നേ​ടി​യി​രു​ന്നു. എ​ന്നാ​ല്‍ 2016 -ല്‍ ​യു​ഡി​എ​ഫി​ലെ ശൂ​ര​നാ​ട് രാ​ജ​ശേ​ഖ​ര​ന്‍ മ​ത്സ​രി​ച്ച​പ്പോ​ള്‍ 30139 വോ​ട്ട് നേ​ടാ​നേ ക​ഴി​ഞ്ഞു​ള്ളൂ. വോ​ട്ടു വി​ഹി​തം 22.63 % മാ​ത്രം. 2021-ല്‍ ​യു​ഡി​എ​ഫി​ലെ മു​ന്‍ എം​പി പീ​താം​ബ​ര​ക്കു​റു​പ്പ് മ​ത്സ​രി​ച്ച​പ്പോ​ള്‍ 34280 വോ​ട്ട് നേ​ടി. വോ​ട്ടു വി​ഹി​തം 24.93 ശ​ത​മാ​നം. അ​പ്പോ​ഴും യു​ഡി​എ​ഫി​ന്‍റെ ഗ്രാ​ഫ് ചാ​ത്ത​ന്നൂ​രി​ല്‍ താ​ഴോ​ട്ടാ​യി​രു​ന്നു. കേ​ര​ള​മാ​കെ യു​ഡി​എ​ഫ് ത​രം​ഗം ആ​ഞ്ഞ​ടി​ച്ചി​ട്ടും ചാ​ത്ത​ന്നൂ​രി​ല്‍ അ​പ്പോ​ഴും വ​ലി​യ വ്യ​ത്യാ​സ​ത്തി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്താ​യി.

എ​ന്നാ​ല്‍ 2011 - ലെ 3.4 % ​വോ​ട്ടി​ല്‍ നി​ന്ന് ഇ​പ്പോ​ള്‍ ബി​ജെ​പി വി​ജ​യ​ത്തി​ലെ​ത്തി​യി​രി​ക്കു​ന്നു. 2016-ല്‍ ​ബി.​ബി. ഗോ​പ​കു​മാ​ര്‍ 33,199 വോ​ട്ട് നേ​ടി ര​ണ്ടാം സ്ഥാ​ന​ക്കാ​ര​നാ​യി. വോ​ട്ടിം​ഗ് ശ​ത​മാ​നം 24.92 ആ​യി ഉ​യ​ര്‍​ത്തി. 2021-ല്‍ ​ഗോ​പ​കു​മാ​ര്‍ 42090 വോ​ട്ടു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്ത് ത​ന്നെ ഉ​ണ്ടാ​യി​രു​ന്നു. 30.61 ആ​യി വോ​ട്ടിം​ഗ് ശ​ത​മാ​നം വ​ര്‍​ധി​പ്പി​ക്കു​ക​യും ചെ​യ്തു.

ഇ​പ്പോ​ള്‍ ബി.​ബി. ഗോ​പ​കു​മാ​ര്‍ 4012 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം നേ​ടി ചാ​ത്ത​ന്നൂ​രി​ല്‍ താ​മ​ര വി​രി​യി​ച്ച് ജി​ല്ല​യി​ല്‍ നി​ന്നാ​ദ്യ​മാ​യി നി​യ​മ​സ​ഭ​യി​ല​യ്ക്ക് ക​ട​ക്കു​ക​യാ​ണ്. ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രു​ടെ ചി​ട്ട​യാ​യ പ്ര​വ​ര്‍​ത്ത​ന​വും വി​ജ​യി​ക്ക​ണ​മെ​ന്ന വാ​ശി​യും വി​ജ​യ​ത്തി​ലെ​ത്തി​ച്ചി​രി​ക്കു​ക​യാ​ണ്. ബി.​ബി. ഗോ​പ​കു​മാ​ര്‍ മൂ​ന്നാ​മൂ​ഴ​ത്തി​ലാ​ണ് വി​ജ​യി​ച്ച​ത്. ഈ ​വി​ജ​യ​ത്തി​ന് പി​ന്നി​ല്‍ ആ​ര്‍​എ​സ്എ​സി​ന്‍റെ ശ​ക്ത​മാ​യ പ്ര​വ​ര്‍​ത്ത​ന​വും ഉ​ണ്ടാ​യി​രു​ന്നു. ശെ​ല്‍​വ​ന്‍, രാ​ജ​ന്‍ ക​രു​ര്‍ തു​ട​ങ്ങിയ ആ​ര്‍​എ​സ്എ​സി​ന്‍റെ സം​സ്ഥാ​നത​ല നേ​താ​ക്ക​ള്‍ ചാ​ത്ത​ന്നൂ​രി​ല്‍ ത​ങ്ങി​യാ​ണ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ച്ച​തും ന​യി​ച്ച​തും.

ഓ​രോ റൗ​ണ്ടും ഉ​ദ്വേ​ഗ​ഭ​രി​ത​ം

വോ​ട്ടെ​ണ്ണ​ലിന്‍റെ ഓ​രോ റൗ​ണ്ടി​ലും ഉ​ദ്വേ​ഗ​ഭ​രി​ത​മാ​യ നി​മി​ഷ​ങ്ങ​ളാ​യി​രു​ന്നു. മൂ​ന്നാം റൗ​ണ്ട് മു​ത​ല്‍ ഉ​ദ്വേ​ഗ​ഭ​രി​ത​മാ​യ രം​ഗ​ങ്ങ​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ചു. 10186 വോ​ട്ടു​മാ​യി യു​ഡി​എ​ഫി​ലെ സൂ​ര​ജ് ര​വി 258 വോ​ട്ടി​ന്‍റെ ലീ​ഡ്‌​നേ​ടി മു​ന്നി​ലെ​ത്തി. നാ​ലാം റൗ​ണ്ടി​ല്‍ സൂ​ര​ജ് ര​വി 193 വോ​ട്ടി​ന് മു​ന്നി​ലാ​യി​രു​ന്നു. എ​ല്‍​ഡി​എ​ഫി​ലെ ആ​ര്‍. രാ​ജേ​ന്ദ്ര​നാ​യി​രു​ന്നു ര​ണ്ടാം സ്ഥാ​ന​ത്ത്. അ​ഞ്ചാം റൗ​ണ്ടി​ല്‍ 16,567 വോ​ട്ടു​മാ​യി എ​ല്‍​ഡി​എ​ഫി​ലെ ആ​ര്‍. രാ​ജേ​ന്ദ്ര​ന്‍ 309 വോ​ട്ടി​ന് മു​ന്നി​ലെ​ത്തി. ബി​ജെ​പി​യി​ലെ ബി.​ബി. ഗോ​പ​കു​മാ​ര്‍ 3082 വോ​ട്ടി​ന് പി​ന്നി​ലാ​യി മൂ​ന്നാം സ്ഥാ​ന​ത്താ​യി​രു​ന്നു.

ഏ​ഴാം റൗ​ണ്ടി​ല്‍ 22841 വോ​ട്ടുനേ​ടി ആ​ര്‍. രാ​ജേ​ന്ദ്ര​ന്‍ 663 വോ​ട്ടി​ന് മു​ന്നി​ലാ​യി. യു​ഡി​എ​ഫി​ലെ സൂ​ര​ജ് ര​വി 3019 വോ​ട്ടു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്താ​യി. എ​ട്ടാം റൗ​ണ്ടി​ല്‍ എ​ന്‍​ഡി​എ​യി​ലെ ഗോ​പ​കു​മാ​ര്‍ 26209 വോ​ട്ടു നേ​ടി 262 വോ​ട്ടി​ന് മു​ന്നി​ലാ​യി. യു​ഡി​എ​ഫ് സ്ഥാനാര്‍​ഥി 4987 വോ​ട്ടു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്ത് തു​ട​ര്‍​ന്നു. ഒ​മ്പ​താം റൗ​ണ്ടി​ല്‍ ബി.​ബി. ഗോ​പ​കു​മാ​ര്‍ 29950 വോ​ട്ടു നേ​ടി 822 വോ​ട്ടി​ന് മു​ന്നി​ലെ​ത്തി. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി 6743 വോ​ട്ടി​ന് പി​റ​കി​ലാ​യി മൂ​ന്നാം സ്ഥാ​ന​ത്താ​യി. 10-ാം റൗ​ണ്ടി​ല്‍ 33490 വോ​ട്ട് നേ​ടി​യ ഗോ​പ​കു​മാ​റി​ന്‍റെ ലീ​ഡ് വെ​റും ഏ​ഴ് വോ​ട്ടാ​യി കു​റ​ഞ്ഞു. 11-ാം റൗ​ണ്ടി​ല്‍ 37872 വോ​ട്ട് നേ​ടി​യ ഗോ​പ​കു​മാ​റി​ന്‍റെ ലീ​ഡ് 1466 ആ​യി വ​ര്‍​ധി​ച്ചു. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി 10242 വോ​ട്ടി​ന് പി​ന്നി​ലാ​യി മൂ​ന്നാം സ്ഥാ​ന​ത്തു​പോ​യി.

12-ാം റൗ​ണ്ടി​ല്‍ 41875 വോ​ട്ട് നേ​ടി​യ ഗോ​പ​കു​മാ​ര്‍ 1896 വോ​ട്ടി​ന് മു​ന്നി​ലാ​യി. 13-ാം റാ​ണ്ടി​ല്‍ 46567 വോ​ട്ട് നേ​ടി​യ ഗോ​പ​കു​മാ​റി​ന്‍റെ ലീ​ഡ് 3686 ആ​യി. ര​ണ്ടാം സ്ഥാ​ന​ത്ത് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എ​ത്തി. 14177 വോ​ട്ടി​ന്‍റെ കു​റ​വു​മാ​യി യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി മൂ​ന്നാം സ്ഥാ​ന​ത്താ​യി​രു​ന്നു. അ​വ​സാ​ന റൗ​ണ്ടി​ല്‍ 4012 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തോ​ടെ ചാ​ത്ത​ന്നൂ​രി​ല്‍ ബി.​ബി. ഗോ​പ​കു​മാ​ര്‍ താ​മ​ര വി​രി​യി​ച്ചു.

മാസ്റ്റർ പ്ലാൻ ക്ലിക്കായി

ബി​ജെ​പി​യു​ടെ തി​രു​വ​ന​ന്ത​പു​രം മേ​ഖ​ലാ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റായ ബി.​ബി. ഗോ​പ​കു​മാ​ര്‍ 30 വ​ര്‍​ഷ​ത്തോ​ള​മാ​യി ചാ​ത്ത​ന്നൂ​ര്‍ എ​സ് എ​ന്‍​ഡി​പി യൂ​ണി​യ​ന്‍റെ പ്ര​സി​ഡ​ന്‍റായി പ്ര​വ​ര്‍​ത്തി​ച്ചു വ​രി​ക​യാ​ണ്. ചെ​മ്പ​ഴ​ന്തി എ​സ്എ​ന്‍ ട്ര​സ്റ്റ് സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​യി ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ന് തു​ട​ക്കം.

പി​ന്നീ​ട് ചാ​ത്ത​ന്നൂ​ര്‍ എ​സ്എ​ന്‍ ട്ര​സ്റ്റ് സ്‌​കൂ​ളി​ലെ പ്ര​ധാ​ന അ​ധ്യാ​പ​ക​നായി. കു​റ​ച്ചു കാ​ലം ഹ​യ​ര്‍ സെ​ക്ക​ൻഡറി സ്‌​കൂ​ളി​ലെ പ്രി​ന്‍​സി​പ്പ​ലി​ന്‍റെ ചു​മ​ത​ല​യും വ​ഹി​ച്ചി​രു​ന്നു. വി​പു​ല​മാ​യ ശി​ഷ്യ​സ​മ്പ​ത്ത്. സാം​സ്‌​കാ​രി​ക- സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​ണ്. ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ല്‍ തു​ട​ര​വേ യാ​ണ് ക​ഴി​ഞ്ഞ ര​ണ്ടു ത​വ​ണ​യും മ​ത്സ​രി​ച്ച​ത്.

ബി​ജെ​പി​യു​ടെ കൊ​ല്ലം ജി​ല്ലാ പ്ര​സി​ഡ​ന്‍റായി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. ചാ​ത്ത​ന്നൂ​രി​ന്‍റെ വി​ക​സ​ന​ത്തെ​ക്കു​റി​ച്ച് മാ​സ്റ്റ​ര്‍ പ്ലാ​ന്‍ ത​യാ​റാ​ക്കി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​ത്. വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്ന കാ​ല​ത്ത് ക​ട്ട​ച്ചൂള തൊ​ഴി​ലാ​ളി​ക​ളെ സം​ഘ​ടി​പ്പി​ച്ചു ട്രേ​യ്ഡ് യൂ​ണി​യ​ന്‍ പ്ര​വ​ര്‍​ത്ത​ക​നാ​യി.

ഒ​രു ത​വ​ണ ചാ​ത്ത​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തം​ഗ​മാ​യി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. ചാ​ത്ത​ന്നൂ​ര്‍ മീ​നാ​ട് പ​ടി​ഞ്ഞാ​റ് കൃ​ഷ്ണ മ​ന്ദി​ര​ത്തി​ല്‍ പ​രേ​ത​നാ​യ ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​നാ​ണ് 59 കാ​ര​നാ​യ ബി.​ബി. ഗോ​പ​കു​മാ​ര്‍ . ഭാ​ര്യ വീ​ട്ട​മ്മ​യാ​യ സി​ജ . മ​ക്ക​ള്‍: ഡോ. ​ഗൗ​തം കൃ​ഷ്ണ, ഗൗ​രി ന​ന്ദ​ന്‍.

 

Tags : nattu vishesham B.B. Gopakumar shocked

Recent News

Corehub Up