x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ല​ക്ഷ​യം: ചാ​ല​ക്കു​ടി പാ​ലം അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി അ​ട​യ്ക്കും


Published: February 1, 2026 07:29 AM IST | Updated: February 1, 2026 07:29 AM IST

ചാ​ല​ക്കു​ടി: ചാ​ല​ക്കു​ടി പാ​ല​ത്തി​നു ബ​ല​ക്ഷ​യ​മു​ണ്ടെ​ന്നു ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യു​ടെ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​തി​നെ​തു​ട​ർ​ന്ന് പാ​ലം അ​റ്റ​കു​റ്റ​പ്പ​ണി​ക്കു​വേ​ണ്ടി അ​ട​ച്ചി​ടാ​ൻ തീ​രു​മാ​നം.


ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി നി​യോ​ഗി​ച്ച ക​ൺ​സ​ൾ​ട്ട​ൻ​സി ന​ട​ത്തി​യ സാ​ങ്കേ​തി​ക​പ​രി​ശോ​ധ​ന​യി​ലാ​ണ് പാ​ല​ത്തി​നു ബ​ല​ക്ഷ​യ​മു​ണ്ടെ​ന്നു ക​ണ്ടെ​ത്തി​യ​ത്. ദേ​ശീ​യ​പാ​ത​യു​ടെ പ​ടി​ഞ്ഞാ​റു​വ​ശ​ത്തു​ള്ള പാ​ല​ത്തി​നാ​ണ് ത​ക​രാ​റു​ള്ള​ത്. പാ​ല​ത്തി​ന്‍റെ ബെ​യ​റിം​ഗു​ക​ൾ മാ​റ്റേ​ണ്ടി​വ​രും.

പാ​ലം അ​ട​യ്ക്കു​മ്പോ​ൾ ഇ​രു​ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള ഗ​താ​ഗ​തം കി​ഴ​ക്കു​വ​ശ​ത്തെ പാ​ല​ത്തി​ലൂ​ടെ തി​രി​ച്ചു​വി​ടും. ഇ​തി​നു​വേ​ണ്ടി പാ​ല​ത്തി​നു​മു​ന്പു​ള്ള ദേ​ശീ​യ​പാ​ത മീ​ഡി​യ​നു​ക​ൾ പൊ​ളി​ച്ചു​മാ​റ്റു​ന്ന ജോ​ലി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. 1997ൽ ​പ​ഴ​യ പാ​ല​ത്തി​ന്‍റെ ബെ​യ​റിം​ഗു​ക​ൾ മാ​റ്റി​യ​താ​യി​രു​ന്നു. അ​ന്നു പ​ഴ​യ​പാ​ലം​മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. അ​ന്ന് മാ​ള വ​ഴി​യാ​ണ് ദേ​ശീ​യ​പാ​ത​യി​ലെ ഗ​താ​ഗ​തം തി​രി​ച്ചു​വി​ട്ടി​രു​ന്ന​ത്.

മു​രി​ങ്ങൂ​ർ, ചി​റ​ങ്ങ​ര, കൊ​ര​ട്ടി, പേ​രാ​മ്പ്ര എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ടി​പ്പാ​ത​നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ ദേ​ശീ​യ​പാ​ത​യി​ൽ വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ്. പാ​ലം​പ​ണി​യും കൂ​ടി​യാ​കു​മ്പോ​ൾ ഗ​താ​ഗ​ത​സ്തം​ഭ​നം രൂ​ക്ഷ​മാ​കു​മെ​ന്ന ആ​ശ​ങ്ക ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

Tags : nattu vishesham Balakshayam Chalakudy Bridge

Recent News

Corehub Up