x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ധ​വ​യു​ടെ പെ​ൻ​ഷ​ൻ ത​ട്ടി​യെ​ടു​ത്ത​ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ന് സ​സ്പെ​ൻ​ഷ​ൻ

വെബ് ഡെസ്ക്
Published: September 28, 2026 01:39 AM IST | Updated: September 28, 2026 01:39 AM IST

പ്രതീകാത്മക ചിത്രം

കൊ​ള​ത്തൂ​ർ: സാ​മ്പ​ത്തി​ക​മാ​യി പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന വി​ധ​വയ്​ക്ക് ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന ഒ​ൻ​പ​ത് മാ​സ​ത്തെ പെ​ൻ​ഷ​ൻ തു​ക ഒ​പ്പ് വ്യാ​ജ പ്പി​ട്ട് ത​ട്ടി​യെ​ടു​ത്ത​താ​യു​ള്ള പ​രാ​തി​യി​ൽ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ന് സ​സ്പെ​ൻ​ഷ​ൻ. ബാ​ങ്കി​ൽനി​ന്ന് തു​ക കൈ​പ്പ​റ്റി​യ ശേ​ഷം ഗു​ണ​ഭോ​ക്താ​വി​ന് ന​ൽ​കാ​തെ ക​ബ​ളി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ സി​പി​എം നേ​താ​വും ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നു​മാ​യ ക​ണ​ക്കംതൊ​ടി അ​ല​വി​യു​ടെ മ​ക​ൻ നൗ​ഫ​ലി​നെ​യാ​ണ് ബാ​ങ്ക്‌ ഭ​ര​ണസ​മി​തി സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

മൂ​ർ​ക്ക​നാ​ട് സ്വ​ദേ​ശി​നി​യാ​യ തൂ​മ്പി​ൽ ത​മീ​മ​യ്ക്ക് ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന 20,000 രൂ​പ​യു​ടെ വി​ധ​വാ പെ​ൻ​ഷ​ൻ തു​ക കൈ​വ​ശ​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് പ​രാ​തി. 2025 ന​വം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ലെ പണവും 2026 ജ​നു​വ​രി മു​ത​ൽ ഓ​ഗ​സ്റ്റ് വ​രെ​യു​ള്ള എ​ട്ട് മാ​സ​ങ്ങ​ളി​ലെ 2,000 വീ​ത​വും ഉ​ൾ​പ്പെ​ടെ ആ​കെ 20,000 രൂ​പ​യാ​യി​രു​ന്നു പെ​ൻ​ഷ​ൻ ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന​ത്. പെ​ൻ​ഷ​ൻ പ​ണം സ്വ​യം ഒ​പ്പി​ട്ട്‌ കൈ​ക്ക​ലാ​ക്കി​യ​ത്‌ നാ​ട്ടു​കാ​ർ അ​റി​ഞ്ഞ​തോ​ടെ 18,000 രൂ​പ നൗ​ഫ​ൽ ത​മീ​മ​ക്ക് ന​ൽ​കി​യി​രു​ന്നു.

പെ​ൻ​ഷ​ൻ ല​ഭി​ക്കാ​ത്ത​തി​നെ​ക്കു​റി​ച്ച് ഗു​ണ​ഭോ​ക്താ​വ് പ​ല​ത​വ​ണ പ​രാ​തി​പ്പെ​ട്ട​പ്പോ​ഴും പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കാ​ത്ത​താ​ണ് കാ​ര​ണ​മെ​ന്ന ത​ര​ത്തി​ൽ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ പി​ന്നീ​ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പെ​ൻ​ഷ​ൻ തു​ക ബാ​ങ്കി​ൽനി​ന്ന് കൈ​പ്പ​റ്റു​ന്നു​വെ​ന്ന രേ​ഖ ല​ഭി​ച്ച​തോ​ടെ​യാ​ണ് വ​ഞ്ച​ന വ്യ​ക്ത​മാ​യ​ത്. തു​ട​ർ​ന്ന് ത​മീ​മ കൊ​ള​ത്തൂ​ർ പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി. അന്വേഷണം തുടങ്ങിയതോടെ ഇയാളെ ബാങ്ക് സസ്പെൻഡ് ചെയ്തത്.

നൗ​ഫ​ൽ സി​പി​എം മ​ങ്ക​ട ഏ​രി​യാ ക​മ്മി​റ്റി അം​ഗ​വും ഡി​വൈ​എ​ഫ്ഐ നേ​താ​വു​മാ​ണ്. അ​തേ​സ​മ​യം, ബാ​ങ്ക് ജീ​വ​ന​ക്കാ​ർ മു​ഖേ​ന​യു​ള്ള പെ​ൻ​ഷ​ൻ വി​ത​ര​ണം അ​വ​സാ​നി​പ്പി​ച്ച് ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് നേ​രി​ട്ട് പെ​ൻ​ഷ​ൻ ന​ൽ​കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രേ മൂ​ർ​ക്ക​നാ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന് മു​ന്നി​ൽ സി​പി​എം സം​ഘ​ടി​പ്പി​ച്ച സ​മ​രം നൗ​ഫ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു. നൗ​ഫ​ൽ മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ന്ന വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.

ശ​ക്ത​മാ​യ ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ലെ​ങ്കി​ൽ സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടുപോ​കു​മെ​ന്ന് യു​ഡി​എ​ഫ്‌ നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up