മാന്നാർ: ചെന്നിത്തല പഞ്ചായത്തും മാവേലിക്കര എക്സൈസ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. ചെന്നിത്തല പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന അതിഥി തൊഴിലാളികളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ കണ്ടെടുത്തത്.
ചെന്നിത്തല പഞ്ചായത്ത് പ്രസിഡന്റ് ബിനുരാജിന്റെ നേരിട്ടുള്ള നേതൃത്വത്തിലായിരുന്നു മിന്നൽ പരിശോധന നടന്നത്. ജനപ്രതിനിധികളായ സിബു വർഗീസ്, ദീപ രാജൻ, തോമസുകുട്ടി, സി. ബിനു, പ്രദീപ് പ്രഭാകരൻ, സുജിത്ത്, ശാലിനി, സുമ വിശ്വാസ് എന്നിവരും പഞ്ചായത്ത് ഉദ്യോഗസ്ഥരായ ഗിരീഷ് കുമാർ, ശ്രീവിദ്യ, ബിൻസി രവീന്ദ്രൻ എന്നിവരും എക്സൈസ് സംഘത്തോടൊപ്പം പരിശോധനയിൽ പങ്കെടുത്തു.