x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ങ്ങ​റ സ​മ​ര​ഭൂ​മി​യി​ലു​ള്ള​വ​ർ​ക്ക് അ​ടി​സ്ഥാ​ന സൗ​ക​ര്യം ഒ​രു​ക്ക​ണം: പു​തു​ശേ​രി

വെബ് ഡെസ്ക്
Published: August 12, 2026 12:00 AM IST | Updated: August 12, 2026 12:00 AM IST

ജോ​സ​ഫ് എം. ​പു​തു​ശേ​രി

പ​ത്ത​നം​തി​ട്ട : ചെ​ങ്ങ​റ സ​മ​ര​ഭൂ​മി​യി​ൽ അ​ധി​വ​സി​ക്കു​ന്ന​വ​ർ​ക്ക് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ൻ എം​എ​ൽ​എ ജോ​സ​ഫ് എം. ​പു​തു​ശേ​രി റ​വ​ന്യു മ​ന്ത്രി എ. ​പി. അ​നി​ൽ​കു​മാ​റി​ന് നി​വേ​ദ​നം ന​ൽ​കി.

19 വ​ർ​ഷം പി​ന്നി​ട്ടി​ട്ടും ചെ​ങ്ങ​റ സ​മ​ര​ഭൂ​മി​യി​ലെ താ​മ​സ​ക്കാ​ർ​ക്ക് വീ​ട്ടു ന​മ്പ​റോ വൈ​ദ്യു​തി​യോ മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളോ ല​ഭ്യ​മാ​ക്കാ​ത്ത​തി​നു യാ​തൊ​രു ന്യാ​യീ​ക​ര​ണ​വു​മി​ല്ലെ​ന്നും കേ​ര​ളീ​യ സ​മൂ​ഹ​ത്തി​ന് ത​ന്നെ ഇ​ത് അ​പ​മാ​ന​ക​ര​മാ​ണെ​ന്നും നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ഏ​റ്റ​വും ഒ​ടു​വി​ൽ പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം ഉ​ണ്ടാ​ക്കു​ന്ന​തി​നാ​യി റ​വ​ന്യു സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന എം. ​ജി. രാ​ജ​മാ​ണി​ക്യം സ​മ​ര​ഭൂ​മി സ​ന്ദ​ർ​ശി​ച്ച് പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ടു മ​ന​സി​ലാ​ക്കി സ​ർ​ക്കാ​രി​ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ചെ​ങ്ങ​റ​യി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​പ്പാ​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ ഇ​തി​ൽ പ്ര​തി​പാ​ദി​ച്ചി​രു​ന്നു. ഈ ​ശി​പാ​ർ​ശ​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പി​ലാ​ക്കു​ക​യാ​ണ് വേ​ണ്ട​ത്. എ​ന്നാ​ൽ റേ​ഷ​ൻ കാ​ർ​ഡ് ന​ൽ​കു​ന്ന ന​ട​പ​ടി മാ​ത്ര​മാ​ണ് ഇ​തി​നു ശേ​ഷം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ഇ​ക്കാ​ര്യം സം​ബ​ന്ധി​ച്ച് പ്രാ​ഥ​മി​ക ആ​ലോ​ച​ന​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ യോ​ഗം വി​ളി​ച്ചു കൂ​ട്ടി പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നു​ള്ള ന​ട​പ​ടി​ക​ൾ അ​ടി​യ​ന്തര​മാ​യി സ്വീ​ക​രി​ക്കു​മെ​ന്നും റ​വ​ന്യു മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി​യ​താ​യി പു​തു​ശേ​രി പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews Chengara protest

Recent News

Corehub Up