x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​​ഡി​​.‍ കോ​​ള​​ജി​​ല്‍ 30 മു​​ത​​ല്‍ എല്ലാ രോ​​ഗി​​ക​​ള്‍​ക്കും കി​​ട​​ക്ക ഉ​​റ​​പ്പാ​​ക്കു​​ം

വെബ് ഡെസ്ക്
Published: July 25, 2026 11:36 PM IST | Updated: July 25, 2026 11:36 PM IST

ഇ​​ന്ന​​ലെ ന​​ട​​ത്തി​​യ കാ​​യ​​ക​​ല്‍​പ്പം ജ​​ന​​സ​​മ്പ​​ര്‍​ക്ക പ​​രി​​പാ​​ടി. -​​ദീ​​പി​​ക

കോ​​ട്ട​​യം: രോ​​ഗി​​ക​​ളെ നി​​ല​​ത്തു കി​​ട​​ത്തു​​ന്ന രീ​​തി കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ലും ഇ​​നി ഉ​​ണ്ടാ​​വി​​ല്ലെ​​ന്നും 30 മു​​ത​​ല്‍ എ​​ല്ലാ രോ​​ഗി​​ക​​ള്‍​ക്കും കി​​ട​​ക്ക ഉ​​റ​​പ്പാ​​ക്കു​​മെ​​ന്നും ആ​​രോ​​ഗ്യ​​മ​​ന്ത്രി കെ. ​​മു​​ര​​ളീ​​ധ​​ര​​ന്‍. കോ​​ട്ട​​യം സി​​എം​​എ​​സ് കോ​​ള​​ജി​​ല്‍ ന​​ട​​ന്ന കാ​​യ​​ക​​ല്‍​പ്പം ജ​​ന​​സ​​മ്പ​​ര്‍​ക്ക പ​​രി​​പാ​​ടി​​യി​​ല്‍ പ​​ങ്കെ​​ടു​​ത്താ​​ണ് മ​​ന്ത്രി സു​​പ്ര​​ധാ​​ന പ്ര​​ഖ്യാ​​പ​​നം ന​​ട​​ത്തി​​യ​​ത്.
രോ​​ഗി​​ക​​ളെ നി​​ല​​ത്തു കി​​ട​​ത്തു​​ന്ന​​ത് ഒ​​ഴി​​വാ​​ക്കു​​ന്ന സം​​സ്ഥാ​​ന​​ത്തെ ര​​ണ്ടാ​​മ​​ത്തെ മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജാ​​യി​​രി​​ക്കും കോ​​ട്ട​​യം. തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് ഇ​​തു ന​​ട​​പ്പാ​​ക്കി​​യി​​രു​​ന്നു. ചി​​കി​​ത്സ​​യും മ​​രു​​ന്നും ക​​ട്ടി​​ലും കി​​ട​​ക്ക​​യും ആ​​ശു​​പ​​ത്രി​​യി​​ല്‍ എ​​ത്തു​​ന്ന രോ​​ഗി​​യു​​ടെ അ​​വ​​കാ​​ശ​​മാ​​ണ്. രോ​​ഗി​​ക​​ളെ നി​​ല​​ത്തു കി​​ട​​ത്തു​​ന്ന പ്രാ​​കൃ​​ത രീ​​തി ഒ​​ഴി​​വാ​​ക്കു​​ന്ന​​തി​​ന് സ​​ര്‍​ക്കാ​​ര്‍ ആ​​ശു​​പ​​ത്രി​​ക​​ളി​​ല്‍ സൗ​​ക​​ര്യ​​ങ്ങ​​ള്‍ വ​​ര്‍​ധി​​പ്പി​​ക്കേ​​ണ്ട​​തു​​ണ്ട്. അ​​തി​​നു സ​​ര്‍​ക്കാ​​ര്‍ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.
പ്രാ​​ഥ​​മി​​കാ​​രോ​​ഗ്യ കേ​​ന്ദ്ര​​ങ്ങ​​ള്‍ മു​​ത​​ലു​​ള്ള സ​​ര്‍​ക്കാ​​ര്‍ ആ​​ശു​​പ​​ത്രി​​ക​​ളി​​ലെ സൗ​​ക​​ര്യ​​ങ്ങ​​ള്‍ വ​​ര്‍​ധി​​പ്പി​​ച്ചാ​​ല്‍ മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജു​​ക​​ളി​​ലെ തി​​ര​​ക്ക് ഗ​​ണ്യ​​മാ​​യി കു​​റ​​യ്ക്കാ​​നാ​​കും. സാ​​ധാ​​ര​​ണ പ​​നി ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള ആ​​രോ​​ഗ്യ പ്ര​​ശ്ന​​ങ്ങ​​ളു​​മാ​​യി ആ​​ളു​​ക​​ള്‍ മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​ക​​ളി​​ല്‍ എ​​ത്തു​​ന്ന സാ​​ഹ​​ച​​ര്യം നി​​ല​​വി​​ലു​​ണ്ട്. ഇ​​തൊ​​ഴി​​വാ​​ക്കാ​​ന്‍ ക​​ഴി​​യു​​ന്ന രീ​​തി​​യി​​ലു​​ള്ള ക്ര​​മീ​​ക​​ര​​ണം പ്രാ​​ദേ​​ശി​​ക ത​​ല​​ത്തി​​ല്‍ ഉ​​ണ്ടാ​​ക​​ണം.

സ​​ര്‍​ക്കാ​​ര്‍ ആ​​ശു​​പ​​ത്രി​​ക​​ളി​​ല്‍ റോ​​ബോ​​ട്ടി​​ക് സ​​ര്‍​ജ​​റി വി​​ഭാ​​ഗം സ​​ജ്ജ​​മാ​​ക്കു​​ന്ന​​ത് പ​​രി​​ഗ​​ണ​​ന​​യി​​ലു​​ണ്ട്. 17 കോ​​ടി​​യോ​​ളം രൂ​​പ ചെ​​ല​​വി​​ട്ടാ​​ല്‍ ഈ ​​സം​​വി​​ധാ​​നം ഏ​​ര്‍​പ്പെ​​ടു​​ത്താ​​നാ​​കു​​മെ​​ന്നാ​​ണ് മ​​ന​​സി​​ലാ​​ക്കു​​ന്ന​​ത്. വി​​ശ​​ദ​​മാ​​യ പ​​ഠ​​ന​​ത്തി​​നു​​ശേ​​ഷം ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.

സ്പീ​​ക്ക​​ര്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ കാ​​യ​​ക​​ല്‍​പ്പം ജ​​ന​​സ​​മ്പ​​ര്‍​ക്ക പ​​രി​​പാ​​ടി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. മ​​ന്ത്രി മോ​​ന്‍​സ് ജോ​​സ​​ഫ്, എം​​പി​​മാ​​രാ​​യ കെ. ​​ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ്, ആ​​ന്‍റോ ആ​​ന്‍റ​​ണി, എം​​എ​​ല്‍​എ​​മാ​​രാ​​യ മാ​​ണി സി. ​​കാ​​പ്പ​​ന്‍, നാ​​ട്ട​​കം സു​​രേ​​ഷ്, വി​​നു ജോ​​ബ്, കെ. ​​ബി​​നി​​മോ​​ന്‍, റോ​​ണി കെ. ​​ബേ​​ബി, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി ഫി​​ലി​​പ്പ്, കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ര്‍​മാ​​ന്‍ എം.​​പി. സ​​ന്തോ​​ഷ്‌​​കു​​മാ​​ര്‍, ആ​​രോ​​ഗ്യ കു​​ടും​​ബ​​ക്ഷേ​​മ വ​​കു​​പ്പ് പ്രി​​ന്‍​സി​​പ്പ​​ല്‍ സെ​​ക്ര​​ട്ട​​റി ഷ​​ര്‍​മി​​ള മേ​​രി ജോ​​സ​​ഫ്, ആ​​രോ​​ഗ്യ​​വ​​കു​​പ്പ് ഡ​​യ​​റ​​ക്ട​​ര്‍ ഡോ. ​​വി. മീ​​നാ​​ക്ഷി, മെ​​ഡി​​ക്ക​​ല്‍ വി​​ദ്യാ​​ഭ്യാ​​സ ഡ​​യ​​റ​​ക്ട​​ര്‍ ഡോ. ​​കെ. വി. ​​വി​​ശ്വ​​നാ​​ഥ​​ന്‍, എ​​ന്‍​എ​​ച്ച്എം സ്റ്റേ​​റ്റ് മി​​ഷ​​ന്‍ ഡ​​യ​​റ​​ക്ട​​ര്‍ അ​​നു എ​​സ്. നാ​​യ​​ര്‍, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം പി.​​കെ. വി​​ശാ​​ഖ്, ജി​​ല്ലാ മെ​​ഡി​​ക്ക​​ല്‍ ഓ​​ഫീ​​സ​​ര്‍ ഡോ. ​​എ​​ന്‍. പ്രി​​യ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

എ​​യിം​​സ്: കോ​​ട്ട​​യ​​ത്തെ
സാ​​ധ്യ​​ത​​ക​​ളും പ​​രി​​ഗ​​ണി​​ക്കും

കോ​​ട്ട​​യം: കേ​​ര​​ള​​ത്തി​​ല്‍ ഓ​​ള്‍ ഇ​​ന്ത്യ ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് മെ​​ഡി​​ക്ക​​ല്‍ സ​​യ​​ന്‍​സ​​സ് (എ​​യിം​​സ്) സ്ഥാ​​പി​​ക്കു​​ന്ന​​തി​​നാ​​യി വെ​​ള്ളൂ​​ര്‍ ന്യൂ​​സ് പ്രി​​ന്‍റ് ഫാ​​ക്ട​​റി​​യു​​ടെ സ്ഥ​​ല​​വും പ​​രി​​ഗ​​ണി​​ക്കു​​മെ​​ന്ന് മ​​ന്ത്രി കെ. ​​മു​​ര​​ളീ​​ധ​​ര​​ന്‍. കാ​​യ​​ക​​ല്‍​പ്പം ജ​​ന​​സ​​മ്പ​​ര്‍​ക്ക പ​​രി​​പാ​​ടി​​യി​​ല്‍ പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. വെ​​ള്ളൂ​​രി​​ല്‍ 700 ഏ​​ക്ക​​ർ സ്ഥ​​ലം ല​​ഭ്യ​​മാ​​ണെ​​ന്ന് വൈ​​ക്കം എം​​എ​​ല്‍​എ കെ. ​​ബി​​നി​​മോ​​ന്‍ അ​​റി​​യി​​ച്ചി​​രു​​ന്നു. ഇ​​ക്കാ​​ര്യം കേ​​ന്ദ്ര സ​​ര്‍​ക്കാ​​രി​​ന്‍റെ ശ്ര​​ദ്ധ​​യി​​ല്‍​പ്പെ​​ടു​​ത്തും. കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ന്‍റെ കൈ​​വ​​ശ​​മു​​ള്ള സ്ഥ​​ല​​വും പ​​രി​​ഗ​​ണി​​ക്കാ​​വു​​ന്ന​​താ​​ണ്. ഏ​​തു സ്ഥ​​ല​​ത്താ​​യാ​​ലും സം​​സ്ഥാ​​ന​​ത്ത് എ​​യിം​​സ് വേ​​ണ​​മെ​​ന്ന​​താ​​ണ് സ​​ര്‍​ക്കാ​​രി​​ന്‍റെ നി​​ല​​പാ​​ടെ​​ന്നും മ​​ന്ത്രി വ്യ​​ക്ത​​മാ​​ക്കി.

 

Tags : Nattuvishesham DistrictNews DeepikaNews Medical

Recent News

Corehub Up