മാന്നാർ: ഹെറോയിനുമായി ബംഗാൾ സ്വദേശിയെ പിടികൂടി. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ചെങ്ങന്നൂർ എക്സൈസ് സംഘവും ആലപ്പുഴ ഇന്റലിജൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന്റെ തെക്കുവശത്തെ ഓവർ ബ്രിഡ്ജിന് സമീപത്തു നിന്നും 62.475 ഗ്രാം ഹെറോയിനുമായി പശ്ചിമബംഗാൾ ഹരിതാംപൂർ അരാസി ബാരാഗ്രാമിൽ മിജാനൂർ റഹ്മാനാണ് (31) പിടിയിലായത്.
റെയ്ഞ്ച് ഇൻസ്പെക്ടർ വി. സജീവ്. ഐബി ഇൻസ്പെക്ടർ വഹാബ്, എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) ജോഷി ജോൺ, അസി. എക്സൈസ് ഇൻസ്പെക്ടർമാരായ അജിത്ത്, മധു, സതീശൻ, ബിജു പ്രകാശ്, പ്രിവന്റീവ് ഓഫീസർ പി.ആർ. ബിനോയ്, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രവീൺ, ശ്രീക്കുട്ടൻ, അമൽ, വിഷ്ണു, സിവിൽ എക്സൈസ് ഓഫീസർ (ഡ്രൈവർ) ശ്രീജിത്ത്, വനിത സിവിൽ എക്സൈസ് ഓഫീസർ വിജയലക്ഷ്മി എന്നിവരാണ് പരിശോധനകൾക്കു നേതൃത്വം നൽകിയത്. പ്രതിയെ റിമാൻഡ് ചെയ്തു.