x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​നു​ഗ്ര​ഹ​നി​റ​വ് സ​മ്മാ​നി​ച്ച് ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന് സ​മാ​പ​നം


Published: December 23, 2025 10:49 PM IST | Updated: December 23, 2025 10:49 PM IST

മ​ല​ങ്ക​ര സു​റി​യാ​നി മാ​ര്‍​ത്തോ​മ്മാ സ​ഭ​ാ​ധ്യ​ക്ഷ​ന്‍ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ര്‍​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത സ​ന്ദേ​ശം ന​ല്‍​കു​ന്നു.

പാ​ലാ: അ​ഭി​ഷേ​ക​ത്തി​ന്‍റെ അ​ന​ന്ത​മാ​യ തി​രു​ശേ​ഷി​പ്പു​ക​ളു​മാ​യി പുതി​യൊ​രു ആ​ത്മീ​യ യാ​ത്ര​യി​ലേ​ക്ക് വി​ശ്വാ​സി​ക​ളെ ആ​ന​യി​ച്ച 43-ാമ​ത് പാ​ലാ രൂ​പ​ത ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ - കൃ​പാ​ഭി​ഷേ​ക​ത്തി​ന് പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ ഭ​ക്തി​നി​ര്‍​ഭ​ര​മാ​യ സ​മാ​പ​നം.

ഭ​ക്തി​സാ​ന്ദ്ര​മാ​യ വി​ശു​ദ്ധ കു​ര്‍​ബാ​ന​യും ദൈ​വ​വ​ച​ന​ത്തി​ന്‍റെ വെ​ളി​ച്ച​ത്തി​ല്‍ ന​ട​ന്ന പ്ര​ഘോ​ഷ​ണ​ങ്ങ​ളും സൗ​ഖ്യ, വി​ടു​ത​ല്‍ ശു​ശ്രൂ​ഷ​ക​ളും അ​നേ​ക​രെ ദൈ​വ​കൃ​പ​യു​ടെ പു​തി​യ ത​ല​ങ്ങ​ളി​ലേ​ക്ക് ഉ​യ​ര്‍​ത്തി. ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും പ്ര​ദ​ക്ഷി​ണ​വും വി​ശ്വാ​സി​ക​ള്‍​ക്ക് ഹൃ​ദ​യ​ത്തി​ല്‍ ന​വ​മാ​യ ഒ​രു ഉ​ട​മ്പ​ടി എ​ഴു​ത​പ്പെ​ട്ട ദൈ​വാ​നു​ഭ​വ​ത്തി​ന്‍റെ പ​വി​ത്ര​മാ​യ അ​നു​ഭ​വ​മാ​യി. അ​ണ​ക്ക​ര മ​രി​യ​ന്‍ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​ഡൊ​മി​നി​ക് വാ​ള​ന്മ​നാ​ലും ടീ​മും ന​യി​ച്ച ക​ണ്‍​വ​ന്‍​ഷ​ന് ദി​വ​സ​വും പ​തി​നാ​യി​ര​ങ്ങ​ള്‍ ഒ​ത്തു​കൂ​ടി.

സ​മാ​പ​ന ദി​വ​സ​ത്തെ ദി​വ്യ​ബ​ലി​ക്ക് രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍. ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. മോ​ണ്‍. ജോ​സ​ഫ് മ​ലേ​പ്പ​റ​മ്പി​ല്‍, ചാ​ന്‍​സ​ല​ര്‍ ഫാ. ​ജോ​സ​ഫ് കു​റ്റി​യാ​ങ്ക​ല്‍, ആ​ര്‍​ച്ച്പ്രീ​സ്റ്റ് ഫാ.​ തോ​മ​സ് മേ​നാ​ച്ചേ​രി, ഫാ. ​അ​ഗ​സ്റ്റി​ന്‍ ക​ണ്ട​ത്തി​ല്‍​കു​ടി​ലി​ല്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി.

മോ​ണ്‍. സെ​ബാ​സ്റ്റ്യ​ന്‍ വേ​ത്താ​ന​ത്ത് സ്വാ​ഗ​തം പ​റ​ഞ്ഞ ക​ണ്‍​വ​ന്‍​ഷ​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​ന​ച്ച​ട​ങ്ങി​ല്‍ മ​ല​ങ്ക​ര സു​റി​യാ​നി മാ​ര്‍​ത്തോ​മ്മാ സ​ഭാ​ധ്യ​ക്ഷ​ന്‍ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ര്‍​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത ല​ഹ​രി​വി​മു​ക്ത​മാ​യ ഒ​രു സ​മൂ​ഹ​ത്തി​ന്‍റെ ആവ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് ഉ​ദ്‌​ബോ​ധി​പ്പി​ച്ചു.

ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് സ​ന്ദേ​ശം ന​ല്‍​കി. ഫാ. ​ആല്‍​ബി​ന്‍ പു​തു​പ്പ​റ​മ്പി​ല്‍ കൃ​ത​ജ്ഞ​ത പ​റ​ഞ്ഞു.

ക​ണ്‍​വ​ന്‍​ഷ​ന്‍ ശു​ശ്രൂ​ഷ​ക​ള്‍​ക്ക് ജ​ന​റ​ല്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ മോ​ണ്‍. സെ​ബാ​സ്റ്റ്യ​ന്‍ വേ​ത്താ​ന​ത്ത്, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ രൂ​പ​ത ഇ​വാ​ഞ്ച​ലൈ​സേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് അ​രി​മ​റ്റ​ത്ത്, രൂ​പ​ത ഇ​വാ​ഞ്ച​ലൈ​സേ​ഷ​ന്‍ അ​സിസ്റ്റന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ.​ ആ​ല്‍​ബി​ന്‍ പു​തു​പ്പറ​മ്പി​ല്‍, ജോ​ര്‍​ജു​കു​ട്ടി ഞാ​വ​ള്ളില്‍, സ​ണ്ണി പ​ള്ളി​വാ​തു​ക്ക​ല്‍, പോ​ള്‍​സ​ണ്‍ പൊ​രി​യ​ത്ത്, സോ​ഫി വൈ​പ്പ​ന എന്നിവർ നേ​തൃ​ത്വം ന​ല്‍​കി.

പാ​ലാ ഡി​വൈ​എ​സ്പി കെ. ​സ​ദ​ന്‍, എ​സ്എ​ച്ച്ഒ ​പി.​ജെ.​ കു​ര്യാ​ക്കാ​സ്, എ​സ്ഐ ​ദി​ലീ​പ് കു​മാ​ര്‍, പാ​ലാ ട്രാ​ഫി​ക് പോ​ലീ​സ് ഓ​ഫീ​സ​ര്‍ ബി ​സു​രേ​ഷ്‌​കു​മാ​ര്‍, ഫാ. ​തോ​മ​സ് കി​ഴ​ക്കേ​ല്‍, തോ​മ​സ് പാ​റ​യി​ല്‍, മാ​ത്തു​ക്കു​ട്ടി താ​ന്നി​യ്ക്ക​ല്‍, ലാ​ലു പാ​ല​മ​റ്റം തു​ട​ങ്ങി​യ​വ​ര്‍ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

സ​മ്മാ​ന​ങ്ങ​ള്‍
വി​ത​ര​ണം ചെ​യ്തു

ക​ണ്‍​വ​ന്‍​ഷ​ന്‍റെ വി​ജ​യ​ത്തി​നു​വേ​ണ്ടി മി​ക​ച്ച ധ​ന​ശേ​ഖ​ര​ണം ന​ട​ത്തി​യ വ്യ​ക്തി​ക​ളെ​യും ഇ​ട​വ​ക​ക​ളെ​യും ക​ണ്‍​വ​ന്‍​ഷ​ന്‍ വേ​ദി​യി​ല്‍ ആ​ദ​രി​ച്ചു. ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.

വ്യ​ക്തി​ഗ​ത​വി​ഭാ​ഗ​ത്തി​ല്‍ സി​സ്റ്റ​ര്‍ ജെ​യ്‌​സി സി​എം​സി മു​ട്ടു​ചി​റ, സി​സ്റ്റ​ര്‍ ബി​ജി എ​ഫ്‌​സി​സി, മോ​ളി കു​ഴി​യം​പ്ലാ​വി​ല്‍ എ​ന്നി​വ​ര്‍​ക്കും ഇ​ട​വ​ക എ ​വി​ഭാ​ഗ​ത്തി​ല്‍ അ​രു​ണാ​പു​രം സെ​ന്‍റ് തോ​മ​സ്, ച​ക്കാ​മ്പു​ഴ ലൊ​രേ​ത്ത്മാ​താ, ബി വി​ഭാ​ഗ​ത്തി​ല്‍ പ്ലാ​ശ​നാ​ല്‍ സെ​ന്‍റ് മേ​രീ​സ്, കൂ​ത്താ​ട്ടു​കു​ളം ഹോ​ളി​ഫാ​മി​ലി പ​ള്ളി, സി ​വി​ഭാ​ഗ​ത്തി​ല്‍ പാ​ലാ സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലും ഭ​ര​ണ​ങ്ങാ​നം സെ​ന്‍റ് മേ​രീ​സും സ​മ്മാ​നാ​ര്‍​ഹ​രാ​യി.

ജീ​വി​തം മ​റ്റു​ള്ള​വര്‍​ക്ക് ന​ന്മ വ​രു​ത്തു​ന്ന​താ​യി
മാ​റ​ണം: ഡോ.‍ തി​യ​ഡോ​ഷ്യ​സ് മെ​ത്രാ​പ്പോ​ലീ​ത്ത

പാ​ലാ: യേ​ശു​വി​ന്‍റെ സ്വ​ഭാ​വ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ണ്ട് ദൈ​വ​സ്‌​നേ​ഹം മറ്റുള്ള​വ​രു​മാ​യി പ​ങ്കു​വ​യ്ക്കു​ക​യും കു​ടും​ബ​ത്തി​നും സ​മൂ​ഹ​ത്തി​നും സ​ഭ​യ്ക്കും ന​ന്മ വ​രു​ത്തു​ന്ന ഒ​ന്നാ​യി മാ​റു​ക​യും ചെ​യ്യ​ണ​മെ​ന്ന് മ​ല​ങ്ക​ര സു​റി​യാ​നി മാ​ര്‍​ത്തോ​മ്മാ സ​ഭ​ാ​ധ്യ​ക്ഷ​ൻ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ര്‍​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത ആ​ഹ്വാ​നം ചെ​യ്തു. പാ​ലാ രൂ​പ​ത 43-ാമ​ത് ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍റെ സ​മാ​പ​ന ദി​ന​ത്തി​ല്‍ സ​ന്ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ദൈ​വ​ത്തി​ലു​ള്ള സ​മ്പൂ​ര്‍​ണ സ​മ​ര്‍​പ്പ​ണ​മാ​യി​രി​ക്ക​ണം ജീ​വി​ത ല​ക്ഷ്യം. ക്രി​സ്തു​വി​ലു​ള്ള ന​വ​ജീ​വി​തം ല​ക്ഷ്യ​മാ​ക്കി ന​മ്മു​ടെ ശ​രീ​ര​ത്തെ​യും മ​ന​സി​നെ​യും ദൈ​വ​ത്തി​ന് യാ​ഗ​മാ​യി സ​മ​ര്‍​പ്പി​ച്ചു​കൊ​ണ്ട് ജീ​വി​തം വി​ശു​ദ്ധി​യു​ള്ള സ​മ​ര്‍​പ്പ​ണ​മാ​യി മാ​റ്റ​ണം. ദൈ​വ​കൃ​പ​യും ദൈ​വേ​ഷ്ട​വു​മാ​യി​രി​ക്ക​ണം ന​മ്മു​ടെ ജീ​വി​തല​ക്ഷ്യ​മാ​യി നാം ​മു​റു​കെപ്പിടി​ക്കേ​ണ്ട​ത്. വി​ശു​ദ്ധ യൗ​സേ​പ്പി​നെ​പ്പോ​ലെ അ​നു​സ​ര​ണ​വും ദൈ​വാ​ശ്ര​യ​ബോ​ധ​വും ന​മു​ക്ക് ആ​വ​ശ്യ​മാ​ണ്. മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് മു​ത​ലാ​യ​വ ഒ​ഴി​വാ​ക്കി ല​ഹ​രി​വി​മു​ക്ത​മാ​യ സ​മൂ​ഹം ഉ​ണ്ടാ​ക​ണ​മെ​ന്നും മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞു.

Tags : Bible Convention nattuvisesham local news

Recent News

Corehub Up