തൃശൂര്‍: ലോക സംഗീതദിനത്തോടനുബന്ധിച്ച് വിയ്യൂര്‍ നിത്യസഹായമാതാ പള്ളിയിൽ അഖിലകേരള ബൈബിള്‍ സംഗീതോത്സവം 20ന് ഉച്ചകഴിഞ്ഞു 3.30നു നടക്കും. 5.30ന് സംഗീതസംവിധായകരായ ബേണി ഇഗ്നേഷ്യസ് പൊതുസമ്മേളനം ഉദ്ഘാടനംചെയ്യും. വികാരി ഫാ. മാത്യു കുറ്റിക്കോട്ടയിൽ അധ്യക്ഷത വഹിക്കും. തുടർന്നു ഫാ.ഡോ. പോള്‍ പൂവത്തിങ്കലും ഫാ. ആന്‍ജോ പുത്തൂരും ചേര്‍ന്നു ബൈബിള്‍ സംഗീതക്കച്ചേരി അവതരിപ്പിക്കും. പ്രഫ. അബ്ദുള്‍ അസീസ്, മനീഷ രഘു (വയലിന്), വെള്ളാറ്റഞ്ഞൂര്‍ ശ്രീജിത് (ഘടം), രാമയ്ക്കല്‍മേട് കലൈനാഥ് (മൃദംഗം) എന്നിവര്‍ പക്കമേളമൊരുക്കും.
പത്രസമ്മേളനത്തില്‍ ഫാ. മാത്യു കുറ്റിക്കോട്ടയില്‍, ഫാ.ഡോ. പോള്‍ പൂവത്തിങ്കല്‍, ട്രസ്റ്റി വിന്‍സ് തറയില്‍, അഗ്രി ഫ്രാന്‍സിസ്, സിബി ജോസഫ് എന്നിവർ പങ്കെടുത്തു.
Tags : Bible Music Nattuvishesham District News