x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ന​സി​കാ​രോ​ഗ്യ സ​ന്ദേ​ശ​വു​മാ​യി ബൈ​ക്ക് യാ​ത്ര; സെ​ഹ​ര്‍ ഹാ​ഷ്മി​യും സം​ഘ​വും ജി​ല്ല​യി​ലെ​ത്തി

വെബ് ഡെസ്ക്
Published: September 14, 2026 02:59 AM IST | Updated: September 14, 2026 02:59 AM IST

അ​ഖി​ലേ​ന്ത്യാ സം​വാ​ദ​യാ​ത്ര​ക്ക് തി​രൂ​രി​ല്‍ ന​ല്‍​കി​യ സ്വീ​ക​ര​ണം

തി​രൂ​ര്‍: യു​വ​ജ​ന​ങ്ങ​ളി​ല്‍ മാ​ന​സി​കാ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ച് അ​വ​ബോ​ധം വ​ള​ര്‍​ത്തു​ന്ന​തി​നും മാ​ന​സി​കാ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​വ​രോ​ട് സ​മൂ​ഹ​ത്തി​ന്‍റെ പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യു​ള്ള ബി​യോ​ണ്ട് ദ ​ഹൊ​റൈ​സ​ണ്‍ എ ​റൈ​ഡ് ഫോ​ര്‍ റെ​സി​ലി​യ​ന്‍​സ് അ​ഖി​ലേ​ന്ത്യാ സം​വാ​ദ​യാ​ത്ര ജി​ല്ല​യി​ലെ​ത്തി.

സ​ഫ്ദ​ര്‍ ഹാ​ഷ്മി​യു​ടെ സ​ഹോ​ദ​രീ​പു​ത്രി​യും മോ​ട്ടി​വേ​ഷ​ണ​ല്‍ സ്പീ​ക്ക​റും ഫാ​ഷ​ന്‍ സ്‌​റ്റൈ​ലി​സ്റ്റു​മാ​യ സെ​ഹ​ര്‍ ഹാ​ഷ്മി ന​യി​ക്കു​ന്ന അ​ഖി​ലേ​ന്ത്യ പ​ര്യ​ട​ന​ത്തി​ന്‍റെ ജി​ല്ല​യി​ലെ ഏ​ക കേ​ന്ദ്ര​മാ​യ തി​രൂ​രി​ലാ​യി​രു​ന്നു സ്വീ​ക​ര​ണം.

പ​രി​ഷ​ത്ത് ജി​ല്ലാ ക​മ്മി​റ്റി​യം​ഗം വി.​കെ. ജ​യ് സോ​മ​നാ​ഥ​ന്‍ യാ​ത്ര​യെ​യും സെ​ഹ​ര്‍ ഹാ​ഷ്മി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​യും പ​രി​ച​യ​പ്പെ​ടു​ത്തി. യാ​ത്ര​യി​ലു​ള്ള സ​മീ​റ അ​ഷ്റോ​ഫ് യാ​ത്രാം​ഗ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തി. സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍​മാ​ന്‍ കെ. ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, പ​രി​ഷ​ത്ത് ജി​ല്ലാ ജോ. ​സെ​ക്ര​ട്ട​റി ടി.​ടി. ജ​യ, പി.​പി. ല​ക്ഷ്മ​ണ​ന്‍, എം. ​മ​ധു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സെ​ഹ​ര്‍ ഹാ​ഷ്മി സ​ദ​സി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു. തു​ട​ര്‍​ന്ന് മാ​ന​സി​കാ​രോ​ഗ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ദ​സു​മാ​യി സം​വാ​ദ​വും ന​ട​ത്തി.

മാ​ന​സി​കാ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ചു​ള്ള മു​ന്‍​വി​ധി​ക​ളും അ​പ​ക​ര്‍​ഷ​താ ബോ​ധ​വും മാ​റ്റി​വ​ച്ച് തു​റ​ന്ന ച​ര്‍​ച്ച​ക​ള്‍​ക്ക് വ​ഴി​തു​റ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സെ​ഹ​ര്‍ ഷാ​ഷ്മി​യും സം​ഘ​വും യാ​ത്ര ന​ട​ത്തു​ന്ന​ത്. സ​ണ്ണി ലോ​ച , അ​മി​ത് യാ​ദ​വ്,ഫ​ര്‍​ഹ​ദ് ഖാ​ന്‍, രാ​കേ​ഷ് സൈ​നി, സ​മീ​റ അ​ഷ്റോ​ഫ് എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്.

Tags : Bike journey NattuVishasham DistrictNews

Recent News

Corehub Up