x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ട്ടി​യൂ​ർ​ക്കാ​വ് ജം​ഗ്ഷ​ൻ വി​ക​സ​നം; നി​ർ​മാ​ണ പ്ര​വൃ​ത്തി​ക്കു തു​ട​ക്ക​മാ​യി

വെബ് ഡെസ്ക്
Published: September 15, 2026 03:05 AM IST | Updated: September 15, 2026 03:05 AM IST

വ​ട്ടി​യൂ​ർ​ക്കാ​വ് ജം​ഗ്ഷ​ൻ വി​ക​സ​ന​ത്തി​ന്‍റെ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഞ്ഞി​രം​പാ​റ​യി​ൽ മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ ഉദ്ഘാടനം ചെയ്യുന്നു.

വ​ട്ടി​യൂ​ർ​ക്കാ​വ്: വ​ട്ടി​യൂ​ർ​ക്കാ​വ് ജം​ഗ്ഷ​ൻ വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ എം​എ​ൽ​എ കൂ​ടി​യാ​യ മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കാ​ഞ്ഞി​രം​പാ​റ പെ​ട്രോ​ൾ പ​മ്പി​നു സ​മീ​പ​മാ​ണു പ​ദ്ധ​തി​യു​ടെ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മ​ന്ത്രി തു​ട​ക്കം​കു​റി​ച്ച​ത്. 73.61 കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി​ക്കാ​യി നീ​ക്കി​വ​ച്ചി​രി​ക്കു​ന്ന​ത്.

ശാ​സ്തം​ഗ​ലം- മ​ണ്ണ​റ​ക്കോ​ണം റോ​ഡ്, തോ​പ്പു​മു​ക്ക് - വ​ട്ടി​യൂ​ർ​ക്കാ​വ് റോ​ഡ്, മ​ണ്ണ​റ​ക്കോ​ണം - പേ​രൂ​ർ​ക്ക​ട റോ​ഡ്, മ​ണ്ണ​റ​ക്കോ​ണം റോ​ഡ് എ​ന്നി​വ ഉ​ൾ​പ്പെ​ട്ട 7.215 കി​ലോ​മീ​റ്റ​ർ റോ​ഡി​ന്‍റെ വി​ക​സ​ന​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തും ഓ​ട, ആ​വ​ശ്യ​മാ​യ ഇ​ട​ങ്ങ​ളി​ൽ പാ​ർ​ശ്വ​ഭി​ത്തി, ക​ലു​ങ്ക് എ​ന്നി​വ​യു​ടെ നി​ർ​മാ​ണ​വും വാ​ട്ട​ർ അ​ഥോ​റി​റ്റി, കെ​എ​സ്ഇ​ബി എ​ന്നി​വ​യു​ടെ ക​ണ​ക്ഷ​ൻ മാ​റ്റി സ്ഥാ​പി​ക്ക​ലു​മാ​ണ് ന​ട​ക്കു​ന്ന​ത്. കെ​എ​സ്ഇ​ബി​യു​ടെ ലൈ​നു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​ന് 6.46 കോ​ടി രൂ​പ​യും വാ​ട്ട​ർ അ​ഥോ​റി​ട്ടി​യു​ടെ പ്ര​വൃ​ത്തി​ക​ൾ​ക്ക് 6.93 കോ​ടി രൂ​പ​യു​മാ​ണ് വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്.

ഏ​ഴു മു​ത​ൽ 10 മീ​റ്റ​ർ വ​രെ മാ​ത്രം വീ​തി​യു​ള്ള റോ​ഡു​ക​ളെ 18.5 മീ​റ്റ​ർ വീ​തി​യു​ള്ള ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലാ​ണ് ന​വീ​ക​രി​ക്കു​ന്ന​ത്. കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡ് പ്രോ​ജ​ക്ട് മ​നേ​ജ്‌​മെ​ന്‍റ് യൂ​ണി​റ്റി​നാ​ണ് പ​ദ്ധ​തി നി​ർ​വ​ഹ​ണ ചു​മ​ത​ല.

ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യാ​ണ് ക​രാ​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. കൗ​ൺ​സി​ല​ർ​മാ​രാ​യ വി​ഷ്ണു മോ​ഹ​ൻ, ന​ന്ദ​ഭാ​ർ​ഗ​വ്, പൊ​തു​മ​രാ​മ​ത്ത് റോ​ഡ് വി​ഭാ​ഗം എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ വി​മ​ൽ, അ​സി. എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ബി​നു, പ്രോ​ജ​ക്ട് എ​ൻ​ജി​നി​യ​ർ ശ​ര​ത്ച​ന്ദ്ര​ൻ, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Tags : District News Nattuvishesham Vattiyoorkavu Junction Construction Work

Recent News

Corehub Up