തളിപ്പറമ്പ്: ദേശീയപാതയില്‍ ചിറവക്കില്‍ ലോറിക്കടിയില്‍പ്പെട്ട് യുവാവ് മരിച്ചു. കൊട്ടില പുതിയ ഭഗവതി ക്ഷേത്രത്തിനു സമീപത്തെ ഇളമ്പിലാല് വീട്ടില്‍ ഇ.വി. സല്ഗുണനാണ് (41) മരിച്ചത്.
തളിപ്പറമ്പ് മെറീന കോംപ്ലക്സില്‍ സെല്ക്ലിനിക്ക് മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് സ്ഥാപനം നടത്തിവരികയായിരുന്നു. ഇന്നലെ രാവിലെ പത്തോടെ കൊട്ടിലയില് നിന്നു തളിപ്പറമ്പിലേക്കുള്ള യാത്രയ്ക്കിടെ ചിറവക്ക് ഇറക്കത്തില്‍ അഗ്രശാല ഹോട്ടലിനു സമീപമായിരുന്നു അപകടം.
സല്‍ഗുണന്റെ കെഎല്‍ 58 എല്‍ 1129 ഗ്ലാമര്‍ ബൈക്ക് അതേ ദിശയില്‍ വരികയായിരുന്ന കെഎല്‍ 57 യു 3081 ഭാരത് ബെന്‍സ് ലോറിക്കടിയില്‍പ്പെടുകയായിരുന്നു. റോഡരികിലെ മണ്ണില്‍ ബൈക്ക് തെന്നിയതാണ് അപകടത്തിനു കാരണമെന്നാണു സൂചന. ലോറിയുടെ മുന്‍ചക്രങ്ങള്‍ യുവാവിന്റെ ദേഹത്ത് കയറിയിറങ്ങിയാണു മരണം സംഭവിച്ചത്.
പരേതനായ അപ്പ-തങ്കമണി ദമ്പതികളുടെ മകനാണ്. ഭാര്യ: അഞ്ജു. മക്കള്‍: ആയുര്‍, ആദവ്. സഹോദരങ്ങള്‍: സത്യന്, സതീശന്, സജിത, താര, സനല്‍.