x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ഷ​പ് ജെ​റോം ആ​ത്മീ​യ,സാ​മൂ​ഹി​ക സേ​വ​ന രം​ഗ​ത്ത് മാ​തൃ​കാ​പ​ര​മാ​യ വ്യ​ക്തി​ത്വം: മോ​ണ്‍. ബൈ​ജു ജൂ​ലി​യാ​ന്‍

വെബ് ഡെസ്ക്
Published: September 3, 2026 10:54 PM IST | Updated: September 3, 2026 10:54 PM IST

ദി​വ്യ​ബ​ലി​യി​ല്‍ കൊ​ല്ലം രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ബൈ​ജു ജൂ​ലി​യാ​ന്‍ സ​ന്ദേ​ശം ന​ല്‍​കു​ന്നു.

കൊ​ല്ലം: ആ​ത്മീ​യ രം​ഗ​ത്തും സാ​മൂ​ഹി​ക സേ​വ​ന രം​ഗ​ത്തും മാ​തൃ​കാ​പ​ര​മാ​യ വ്യ​ക്തി​ത്വ​മായിരുന്നു ദൈ​വ​ദാ​സ​ന്‍ ബി​ഷ​പ് ജെ​റോം മ​രി​യ ഫെ​ര്‍​ണാ​ണ്ട​സെ​ന്ന് കൊ​ല്ലം രൂ​പ​ത വി​കാ​രി ജ​ന​റ​ാൾ മോ​ണ്‍. ബൈ​ജു ജൂ​ലി​യാ​ന്‍. ദൈ​വ​ദാ​സ​ന്‍ ബി​ഷ​പ് ജെ​റോ​മി​ന്‍റെ 125 ജ​ന്മ​വാ​ര്‍​ഷി​ക ആ​ച​ര​ണ​ത്തി​ന്‍റെ മൂ​ന്നാം ദി​ന​മാ​യ ഇ​ന്ന​ലെ ഇ​ന്‍​ഫ​ന്‍റ്് ജീ​സ​സ് ക​ത്തീ​ഡ്ര​ല്‍ ചാ​പ്പ​ലി​ല്‍​ന​ട​ന്ന അ​നു​സ്മ​ര​ണ ദി​വ്യ​ബ​ലി​യി​ല്‍ വ​ച​ന​സ​ന്ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ബ​റി​ട​ത്തി​ല്‍ ന​ട​ന്ന പ്ര​ത്യേ​ക കൃ​ത​ജ്ഞ​താ ബ​ലി​ക്കും പ്രാ​ര്‍​ഥ​നാ ശു​ശ്രൂ​ഷ​യ്ക്കും ബി​ഷ​പ് ജെ​റോം പ്രാ​ര്‍​ഥ​ന കൂ​ട്ടാ​യ്മ നേ​തൃ​ത്വം ന​ല്‍​കി. ക​ഴി​ഞ്ഞ ര​ണ്ടു പ​തി​റ്റാ​ണ്ടു​ക​ളാ​യി ബി​ഷ​പ് ജെ​റോം പ്രാ​ര്‍​ഥനാ കൂ​ട്ടാ​യ്മ ചെ​യ്തു​വ​രു​ന്ന ശു​ശ്രൂ​ഷ​ക​ളെ​യും പാ​വ​പ്പെ​ട്ട​വ​രു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി ന​ട​പ്പി​ലാ​ക്കി​യ ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​യും അ​നു​സ്മ​രി​ച്ചു.

അ​നു​സ്മ​ര​ണ ച​ട​ങ്ങി​ല്‍ ദൈ​വ​ദാ​സ​ന്‍ ജെ​റോ​മി​ന്‍റെ ക​ബ​റി​ട​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന​യും പ്ര​ത്യേ​ക പ്രാ​ര്‍​ഥ​നാ ഓ​പ്പീ​സും ന​ട​ത്തി. പ്രാ​ര്‍​ഥ​ന​ക​ളി​ലൂ​ടെ​യും സ്‌​നേ​ഹ​ത്തി​ലൂ​ടെ​യും സ​മൂ​ഹ​ത്തി​ന് ബി​ഷ​പ്പ് ജെ​റോം പ്രാ​ര്‍​ഥ​ന കൂ​ട്ടാ​യ്മ ഇ​നി​യും വെ​ളി​ച്ചം ന​ല്‍​ക​ട്ടെ​യെ​ന്നും വി​കാ​രി ജ​ന​റ​ാൾ ആ​ശം​സി​ച്ചു. ജ​യി​ന്‍ ആ​ന്‍​സി​ല്‍ ഫ്രാ​ന്‍​സി​സ്, അ​രി​നെ​ല്ലൂ​ര്‍ യേ​ശു​ദാ​സ​ന്‍, അ​ഡ്വ. ഇ. ​എ​മേ​ഴ്‌​സ​ണ്‍, വി​മ​ല്‍ മു​ണ്ട​ക്ക​ല്‍, ആ​ഗ്‌​നി സ്റ്റാ​ന്‍​സി​ലോ​സ് എ​ന്നി​വ​ര്‍ പ്രാ​ര്‍​ഥ​ന​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി.

വൈ​കു​ന്നേ​രം കോ​യി​വി​ള​യി​ലെ ദൈ​വ​ദാ​സ​ന്‍ ബി​ഷ​പ് ജെ​റോം ജ​ന്മ​ഗൃ​ഹ​ത്തി​ല്‍ ജ​പ​മാ​ല, നൊ​വേ​ന, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന എ​ന്നി​വ ന​ട​ന്നു. പാ​വു​മ്പ ഇ​ട​വ​ക വി​കാ​രി ഫാ. ​സ​ജി ക​ട​വി​ല്‍ സ​ന്ദേ​ശം ന​ല്‍​കി.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up