ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റി നടത്തിയ ബഹുജന റാലി
കോട്ടയം: ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റി നരേന്ദ്രമോദി സർക്കാരിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോട്ടയത്ത് ബഹുജന റാലി സംഘടിപ്പിച്ചു. മുൻ കേന്ദ്ര മന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു.
ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സമിതിയംഗം നാരായണൻ നമ്പൂതിരി, വൈക്കം മുൻ എംഎൽഎ കെ. അജിത്, ജില്ലാ ജനറൽ സെക്രട്ടറിമാരായ ലാൽകൃഷ്ണ, എൻ.കെ. ശശികുമാർ, എസ്. രതീഷ്, മധ്യമേഖലാ ഉപാധ്യക്ഷൻ ടി.എൻ. ഹരികുമാർ, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു വഞ്ചിമല, ലേഖ അശോകൻ, സരീഷ്, ആന്റണി അറയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : NattuVishasham DistrictNews